വി എസ് ഇന്ന് ഉണ്ടായിരുന്നെങ്കിൽ പാർട്ടിയെ ഒറ്റു കൊടുത്തവരോട് ക്ഷമിക്കില്ലായിരുന്നു; സജി ചെറിയാൻ

Wait 5 sec.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടിയും രക്തസാക്ഷികളായ സഖാക്കൾക്കൊപ്പം അവസാന നിമിഷം വരെയും ചെലവഴിച്ച, വിട്ടുവീഴ്ചയില്ലാതെ പോരാടിയ ഒരു വലിയ കമ്മ്യൂണിസ്റ്റ് ആണ് സഖാവ് വി എസ് എന്ന് സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം സജി ചെറിയാൻ. വി എസ് ഇന്ന് ഉണ്ടായിരുന്നെങ്കിൽ പാർട്ടിയെ ഒറ്റു കൊടുത്തവരോട് ക്ഷമിക്കില്ലായിരുന്നു. വിഎസ് ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ വലിയചുടുകാട്ടിലെ അനുസ്‌മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി തിരിച്ചടികൾ മാറ്റി ആലപ്പുഴയിൽ തിരിച്ചു വരും എന്നും അദ്ദേഹം കൂട്ടിച്ചേ‌‌ർത്തു.പുന്നപ്ര – വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാട്ടിൽ നിർമിച്ച വി എസ്‌ സ്‌മാരകം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ നാടിന് സമർപ്പിച്ചു. പുന്നപ്ര – വയലാറിന്റെ സമരനായകനായ വി എസിന്റെ മൃതദേഹം വലിയ ചുടുകാട്ടിലാണ്‌ സംസ്‌കരിച്ചത്‌. അവിടെത്തന്നെയാണ്‌ സിപിഐഎം സ്‌മാരകം നിർമിച്ചത്‌. പ്രശസ്‌ത വാസ്‌തുശിൽപ്പി ജി ശങ്കറിന്റേതാണ്‌ രൂപരേഖ.ALSO READ: കേരളം കണ്ട ബുദ്ധിജീവിയായ വിപ്ലവകാരിയാണ് വി എസ്: എം വി ​ഗോവിന്ദൻ മാസ്റ്റർവൈകിട്ട്‌ അഞ്ചിന്‌ ചേരുന്ന അനുസ്‌മരണ പൊതുസമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ആലപ്പുഴ, മാരാരിക്കുളം ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രകടനം തിരുവമ്പാടി ജങ്‌ഷനിൽനിന്ന്‌ ആരംഭിക്കും. അമ്പലപ്പുഴ, തകഴി, കുട്ടനാട്‌ ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള പ്രകടനം കളർകോട്‌ ജങ്‌ഷനിൽനിന്നാണ്‌ ആരംഭിക്കുക.The post വി എസ് ഇന്ന് ഉണ്ടായിരുന്നെങ്കിൽ പാർട്ടിയെ ഒറ്റു കൊടുത്തവരോട് ക്ഷമിക്കില്ലായിരുന്നു; സജി ചെറിയാൻ appeared first on Kairali News | Kairali News Live.