അങ്കമാലിയിൽ ഷെഫിന് നേരെ ഹോട്ടലുടമയുടെ ആക്രമണം. അങ്കമാലി കറുകുറ്റിയിലെ മീൻ വിലാസം ഹോട്ടലിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ ഹോട്ടലുടമയ്ക്ക് നല്‍കിയ മീന്‍ കറിയില്‍ ഉപ്പ് കുറവാണെന്ന് പറഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു.ALSO READ: പാലായിൽ ഇന്ന് ക്ലൈമാക്സ്; ദിയാ ബിനു ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരെയുള്ള അവിശ്വാസപ്രമേയം ഇന്ന് ചർച്ചയ്ക്ക്ഹോട്ടലിലെ ഫ്രീസർ തകരാറാണെന്ന് അറിയിച്ചിട്ടും, ഇതുവരെ ശരിയാക്കിയില്ലെന്ന് ഷെഫ് പറഞ്ഞതാണ് ഉടമയെ പ്രകോപിതനാക്കിയത്. തുടർന്ന് അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് ഹോട്ടലുടമ ഷെഫിന്‍റെ കൈയ്ക്ക് വെട്ടുകയുമായിരുന്നു. ഷെഫ് കൊല്ലം സ്വദേശി റിയാസിന്‍റെ പരാതിയില്‍, ഹോട്ടലുടമ മലപ്പുറം സ്വദേശി മുഹമ്മദ് ഉബൈസിനെതിരെ അങ്കമാലി പോലീസ് കേസെടുത്തു. കൈയ്ക്ക് മുറിവേറ്റ ഷെഫ് റിയാസ് ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു.ENGLISH SUMMARY: A chef was allegedly attacked by the hotel owner following a dispute over the taste of fish curry at a hotel in Karukutty, AngamalyThe post മീന് കറിയില് ഉപ്പ് കുറവ്; അങ്കമാലിയിൽ ഷെഫിന് നേരെ ഹോട്ടലുടമയുടെ ആക്രമണം appeared first on Kairali News | Kairali News Live.