പി എസ് സി ചോദ്യപേപ്പർ മാറിനൽകിയ സംഭവം: വീഴ്ച വരുത്തിയവർക്കെതിരെ നടപടി

Wait 5 sec.

ആലപ്പുഴയിൽ പി എസ് സി ചോദ്യപേപ്പർ മാറി നൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിക്ക് ഒരുങ്ങി പി എസ് സി. സംഭവത്തിൽ ആഭ്യന്തര വിജിലൻസ്​ അന്വേഷണം തുടങ്ങി. പി.എസ്​.സി ജില്ല ഓഫിസർ റിപ്പോർട്ട് കൈമാറി. വീഴ്ചയുടെ ഉത്തരവാദിത്തം ചീഫ് സൂപ്രണ്ടായ സ്കൂൾ ​​പ്രിൻസിപ്പലിനും PSC ഉദ്യോഗസ്ഥനായ അഡീഷനൽ ചീഫ് സൂപ്രണ്ടിനുമെന്ന് ആണ് റിപ്പോർട്ട്.LGS പ്രാഥമിക പരീക്ഷയുടെ ചോദ്യപേപ്പറാണ്​ ആലപ്പുഴ ലജ്നത്ത് സ്കൂളിൽ മാറി നൽകിയത്. ലജ്നത്ത് സ്കൂളിൽ പരീക്ഷകൾ ഇനി നടത്തില്ലെന്ന് പി എസ് സി അറിയിച്ചു.ALSO READ: ‘മതനിരപേക്ഷ കേരളത്തിന്റെ ശക്തനായ വക്താവ്; അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും മരണമില്ല’; വിഎസിനെ അനുസ്മരിച്ച് പിണറായി വിജയൻവിവിധ കമ്പനി കോർപ്പറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (എൽജിഎസ്) തസ്തികകളിലേക്ക് അടക്കമുള്ള പത്താംതരം പൊതു പ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ടമാണ് ചോദ്യക്കടലാസ് മാറി നൽകിയതിനെ തുടർന്ന് റദ്ദാക്കിയത്. . പരീക്ഷയുടെ ഒന്നാം ഘട്ടം റദ്ദാക്കിയിട്ടില്ലെങ്കിലും ചോദ്യം മാറി ലഭിച്ച 166 പേർക്കും രണ്ടാംഘട്ട പരീക്ഷ എഴുതേണ്ടവർക്കും പുനഃപരീക്ഷ നടത്തുമെന്ന് പി എസ് സി അറിയിച്ചു.200 പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത പ​രീ​ക്ഷ​യി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം കെ​ട്ടി​ട​ത്തി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 166 പേ​ർ​ക്കാ​ണ്​ ചോ​ദ്യ​പേ​പ്പ​ർ മാ​റി ന​ൽ​കി​യ​ത്. ഇ​വ​ർ പ​രീ​ക്ഷ ക​ഴി​ഞ്ഞ്​ പു​റ​ത്തി​റ​ങ്ങി മ​റ്റു​ സെ​ൻറ​റു​ക​ളി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ്​ പി​ഴ​വ്​ ക​ണ്ടെ​ത്തി​യ​ത്.The post പി എസ് സി ചോദ്യപേപ്പർ മാറിനൽകിയ സംഭവം: വീഴ്ച വരുത്തിയവർക്കെതിരെ നടപടി appeared first on Kairali News | Kairali News Live.