തൊടുപുഴ| ഡ്യൂട്ടിക്കിടെ മദ്യപിച്ചുവെന്ന് ആരോപിച്ച് പോലീസുകാരെ തടഞ്ഞുവെച്ച സംഭവത്തില്‍ 200 പേര്‍ക്കെതിരെ കരിമണ്ണൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സി പി എം ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ള കണ്ടാലറിയാവുന്നവര്‍ക്കെതിരെയാണ് കേസ്. എണ്‍പതോളം പേരെ പ്രതിചേര്‍ത്തിട്ടുണ്ട്. അന്യായമായി സംഘംചേരല്‍, പൊതുജനസേവകരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ റോയ് സുകുമാരനെയും ഡ്രൈവറെയുമാണ് കഴിഞ്ഞ ദിവസം നാട്ടുകാര്‍ തടഞ്ഞുവെച്ചത്. ഔദ്യോഗിക വാഹനത്തില്‍ നിന്ന് മദ്യക്കുപ്പികള്‍, ചീട്ടുകള്‍, നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ കണ്ടെത്തിയിരുന്നു. തൊടുപുഴ മങ്ങാട്ടുകവലയില്‍ ലോകകപ്പ് ഫൈനല്‍ ബിഗ് സ്‌ക്രീനില്‍ കാണാനായി ആളുകള്‍ ഒത്തുകൂടിയ സ്ഥലത്തായിരുന്നു സംഭവം.ഡ്യൂട്ടി സമയത്ത് ഇരുവരും മദ്യപിച്ചെത്തിയെന്ന പരാതിയെ തുടര്‍ന്ന് നാട്ടുകാരും ഡി വൈ എഫ് ഐ പ്രവര്‍ത്തകരും ചേര്‍ന്ന് വാഹനം തടയുകയായിരുന്നു. അതേസമയം, വാഹനത്തില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.Content Highlights:Karimannoor Police registered a case against 200 people, including a CPM leader, for detaining police officers during the World Cup screening. Locals and DYFI workers blocked the police vehicle alleging the officers were drunk. A departmental investigation is currently underway.