കോട്ടയം ളാക്കാട്ടൂര്‍ മറ്റപ്പള്ളിയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം വിഷം കഴിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരണപ്പെട്ട ജോസ്ന ചിട്ടി സ്വന്തമായി നടത്തിയിരുന്നു. വിദേശത്ത് നിന്ന് ഉൾപ്പടെ നിരവധി പേർ ചിട്ടിയുടെ ഭാഗമായി.10 ലക്ഷം രൂപ വരെയുള്ള ചിട്ടികളാണ് നടത്തിയത്. 10 ലക്ഷം രൂപയുടെ ചിട്ടിയിൽ ചേർന്നിരുന്ന വിദേശത്തുള്ള യുവാവിന് ജൂലൈ മാസം നൽകാമെന്ന് പറഞ്ഞ ചിട്ടിയുടെ തുക നൽകാൻ കഴിഞ്ഞില്ല. മാസം 50000 രൂപ ആയിരുന്നു യുവാവ് ചിട്ടിയുടെ അടവായി നൽകിയിരുന്നത്. സാങ്കേതിക പ്രശ്നങ്ങൾ കാരണം പണം നൽകാൻ കഴിയാത്തതെന്ന് യുവാവിനോട് പറഞ്ഞു.കുടുംബം വിഷം കഴിച്ച ദിവസം മണർകാട് വെച്ച് പണം കൈമാറാമെന്ന് ഉറപ്പുനൽകി. എന്നാൽ പിന്നീട് ജോസ്നയുടെ ഫോൺ സ്വിച്ച് ഓഫ് ആയി . യുവാവിന്റെ കുടുംബത്തിലെ അംഗങ്ങൾ മണിക്കൂറോളം മണർകാട് കാത്ത് നിന്നു. ജോസ്നയ്ക്ക് ഒപ്പം നേരത്തെ ചിട്ടിയിൽ ചേർന്ന പലർക്കും കൃത്യമായി പണം നൽകിയിരുന്നു. ഇത് വിശ്വസിച്ചാണ് യുവാവ് ചിട്ടിയിൽ ചേർന്നത്.ALSO READ: മീന്‍ കറിയില്‍ ഉപ്പ് കുറവ്; അങ്കമാലിയിൽ ഷെഫിന് നേരെ ഹോട്ടലുടമയുടെ ആക്രമണംകഴിഞ്ഞ തിങ്കൾ ഉച്ച കഴിഞ്ഞാണ് കുടുംബത്തെ അവശനിലയിൽ കണ്ടത്. ഇവരെ നാട്ടുകാരുടെ സഹായത്തോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്ത് നിന്ന് കളനാശിനിയുടെ കുപ്പി കണ്ടെത്തി. തിങ്കളാഴ്ച ഉച്ചമുതൽ സഹോദരിയെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടാതെ വന്നതോടെ വൈകിട്ട് ജോസ്നയുടെ സഹോദരൻ വീട്ടിൽ എത്തിയപ്പോഴാണ് ഇവരെ അവശനിലയിൽ കണ്ടത്.The post ’10 ലക്ഷത്തിന്റെ ചിട്ടി ചേർന്ന യുവാവിന് പണം നൽകാൻ കഴിഞ്ഞില്ല’; കോട്ടയത്ത് കുടുംബം കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചതിൽ കൂടുതൽ വിവരങ്ങൾ appeared first on Kairali News | Kairali News Live.