കോട്ടയം|പാലാ നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാസായി. യുഡിഎഫ് കൗണ്‍സിലര്‍മാരും അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്.26 കൗണ്‍സിലര്‍മാരില്‍ 17 പേര്‍ ഇന്ന് കൗണ്‍സിലില്‍ യോഗത്തില്‍ ഹാജരായി. 17 പേരും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തു. 12 പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍, നാല് കോണ്‍ഗ്രസ് അംഗങ്ങള്‍, ഒരു സ്വാതന്ത്ര അംഗം എന്നിവരാണ് വോട്ട് ചെയ്തത്. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍പേഴ്‌സണ്‍ ആയ ദിനു ബിനു പുളിക്കകണ്ടം പുറത്തായി.ദിയ ബിനു ഉള്‍പ്പെടുന്ന സ്വതന്ത്ര കൂട്ടായ്മ ഭരണത്തിനെതിരെ കോണ്‍ഗ്രസ് അംഗങ്ങളുടെ എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഭരണം നഷ്ടപ്പെടുത്തുന്ന തീരുമാനം എടുക്കരുതെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നെങ്കിലും അത് അനുസരിച്ചില്ല.Content Highlights:The UDF lost power in Pala Municipality after a no-confidence motion against Chairperson Diya Binu Pulikkakandathil was passed. All 17 present councilors voted in favor of the motion. Congress members defied party whips to support the LDF-backed action, resulting in her removal from office.