തിരുവനന്തപുരം| കാരേറ്റില്‍ 17-കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലറ കുറ്റിമൂട് അനു മന്ദിരത്തില്‍ അഖില്‍ (17) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11.30ഓടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ അഖിലിനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.കല്ലറ ജംഗ്ഷനിലെ എംജിഎം ടവറിന്റെ മൂന്നാം നിലയിലെ സ്റ്റെയര്‍കേസിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു അഖിലിനെ കണ്ടെത്തിയത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ കെട്ടഴിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ അഖില്‍ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും അതുമായി ബന്ധപ്പെട്ട മനോവിഷമമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)Content Highlights:A 17-year-old youth named Akhil was found dead at MGM Tower near Kallara Juncion. He was rushed to the Medical College Hospital where death was confirmed. Police suspect mental distress related to a personal relationship led to the suicide, and investigation is ongoing.