തൊടുപുഴയിൽ മദ്യപിച്ചെത്തിയ എസ്ഐയെ തടഞ്ഞ നാട്ടുകാർക്കെതിരെ കേസ്: പോലീസിനെതിരെ പ്രതിഷേധം ശക്തം

Wait 5 sec.

ഔദ്യോഗിക വാഹനത്തിൽ മദ്യപിച്ചെത്തിയ സബ് ഇൻസ്‌പെക്ടറെയും ഡ്രൈവറെയും തടഞ്ഞ നാട്ടുകാർക്കെതിരെ പോലീസ് കേസെടുത്തു. കരിങ്കുന്നം പോലീസ് സ്റ്റേഷൻ എസ്ഐ റോയ് സുകുമാരൻ, ഡ്രൈവർ എന്നിവരെ തടഞ്ഞ കണ്ടാലറിയാവുന്ന 200 പേർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ലോകകപ്പ് ഫൈനൽ മത്സരം കാണുന്നതിനായി ഔദ്യോഗിക വാഹനത്തിൽ എത്തിയതായിരുന്നു ഉദ്യോഗസ്ഥർ. ഇവർ മദ്യപിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്നാണ് നാട്ടുകാർ വാഹനം തടഞ്ഞത്. എന്നാൽ, കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.ALSO READ: പാലാ ‘കൈ’യിൽ നിന്ന് പോയി; എൽ ഡി എഫ് അവിശ്വാസപ്രമേയം പാസായി, യു ഡി എഫിന് ഭരണം നഷ്ടമായിസിപിഎം ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. അന്യായമായി സംഘം ചേരൽ, പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം നാട്ടുകാർക്കെതിരെ കേസെടുത്ത പോലീസിന്റെ നീക്കത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.The post തൊടുപുഴയിൽ മദ്യപിച്ചെത്തിയ എസ്ഐയെ തടഞ്ഞ നാട്ടുകാർക്കെതിരെ കേസ്: പോലീസിനെതിരെ പ്രതിഷേധം ശക്തം appeared first on Kairali News | Kairali News Live.