ആർമിയിൽ 220 വനിതാ നഴ്സ്

Wait 5 sec.

ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസിന് കീഴിലുള്ള മെഡിക്കൽ കോളജുകളിലെ 2026 വർഷത്തെ നഴ്സിംഗ് ബിരുദ കോഴ്‌സുകളിലെ 200 സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ കോളജുകളിലായാണ് ഒഴിവുകൾ. വനിതകൾക്കാണ് അവസരം. നീറ്റ് യു ജി 2026 സ്കോർ അടിസ്ഥാനമാക്കിയാണ് പ്രവേശനം.കോളജുകളും ഒഴിവുള്ള സീറ്റുംആംഡ് ഫോഴ്സസ് മെഡിക്കൽ കോളജ് (പുണെ)-40, കമാൻഡ് ഹോസ്പിറ്റൽ ഈസ്റ്റേൺ കമാൻഡ് (കൊൽക്കത്ത)-30, ഇന്ത്യൻ നേവൽ ഹോസ്പിറ്റൽ ഷിപ്പ്-ഐ എൻ എച്ച് എസ് അശ്വിനി (മുംബൈ) -40, ആർമി ഹോസ്പിറ്റൽ റിസർച്ച് ആൻഡ് റഫറൽ (ഡൽഹി)-30, കമാൻഡ് ഹോസ്പിറ്റൽ സെൻട്രൽ കമാൻഡ് (ലക്നോ)-40, കമാൻഡ് ഹോസ്പിറ്റൽ എയർഫോഴ്‌സ് (ബെംഗളൂരു)-40.യോഗ്യത, അപേക്ഷ, തിരഞ്ഞെടുപ്പ്50 ശതമാനത്തിൽ കുറയാതെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി ആൻഡ് സുവോളജി) ഇംഗ്ലീഷ് എന്നിവയുൾപ്പെട്ട പ്ലസ്ടു ജയം/തത്തുല്യം. അപേക്ഷകർ അവിവാഹിതരായിരിക്കണം.പ്രായം: 2001 ഒക്ടോബർ ഒന്നിനും 2009 സെപ്തംബർ 30നും ഇടയിൽ ജനിച്ചവരാകണം (രണ്ട് തീയതികളും ഉൾപ്പെടെ).നീറ്റ് (യു ജി)-2026 സ്‌കോർ അടിസ്ഥാനമാക്കി സ്‌ക്രീനിംഗ് ചെയ്യപ്പെടുന്നവർക്ക് കന്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (ജനറൽ ഇന്റലിജൻസ് & ജനറൽ ഇംഗ്ലീഷ്), സൈക്കോളജിക്കൽ അസ്സസ്‌മെന്റ് ടെസ്റ്റ്, അഭിമുഖം, മെഡിക്കൽ പരിശോധന എന്നിവ നടത്തിയാകും തിരഞ്ഞെടുക്കുക. കന്പ്യൂട്ടർ അധിഷ്ഠിത പരീക്ഷക്ക് 40 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. ശരിയുത്തരത്തിന് രണ്ട് മാർക്ക് ലഭിക്കും. ആകെ മാർക്ക് 80. തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്കുണ്ട്. 30 മിനുട്ടാണ് പരീക്ഷാ സമയം.ഇന്ത്യൻ ആർമിയുടെ വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. വിവരങ്ങൾക്ക് www.joinindianarmy.nic.in സന്ദർശിക്കുക.Content Highlights:Armed Forces Medical Services has invited applications for 200 BSc Nursing seats across six medical colleges for 2026. Female candidates with qualifying 10+2 and NEET UG 2026 scores can apply. Selection involves screening, a computer-based test, psychological assessment, interview, and medical exam.