കല്‍പ്പറ്റ| പ്രിയങ്ക ഗാന്ധി എം പി വെള്ളിയാഴ്ച വയനാട് കള്ളാടി മണ്ണിടിച്ചില്‍ പ്രദേശം സന്ദര്‍ശിക്കും. ദുരന്തത്തില്‍ പരുക്കേറ്റവരെയും കാണും. എംപി ആയിട്ടും പ്രിയങ്ക ഗാന്ധി ദുരന്തപ്രദേശം സന്ദര്‍ശിക്കാത്തതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു.പരുക്കേറ്റവര്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല എന്ന് സി പി ഐ എം വയനാട് ജില്ല സെക്രട്ടറി കെ റഫീഖ് ഇന്നലെ പറഞ്ഞിരുന്നു. ജോലിക്ക് പോകാന്‍ കഴിഞ്ഞിട്ടില്ലെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം കിട്ടിയിട്ടില്ല എന്നും മണ്ണിടിച്ചിലില്‍ പരുക്കേറ്റ ദമ്പതികളായ പാല്‍രാജും കൂടമ്മാളും പറഞ്ഞു. ഈ മാസം ഏഴിനാണ് കണ്ണാടിയില്‍ തുരങ്കപാത നിര്‍മ്മാണ പ്രദേശത്ത് മണ്ണിടിഞ്ഞ് എട്ടുപേര്‍ മരിച്ചത്.Content Highlights:Wayanad MP Priyanka Gandhi will visit the Kalladi landslide site on Friday to meet the injured victims. Her visit comes after opposition parties criticized her delay in visiting the disaster zone. Eight people died in the landslide that occurred during tunnel road construction on July 7.