സംസ്ഥാന വഖഫ് ബോർഡിന് തുടരാമെന്ന് സുപ്രീംകോടതി. കേരളം ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി തിരുത്തി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അവസാന വരി ആണ് റദ്ദാക്കിയത്. സെക്രട്ടറിയെ അഡ്മിനിസ്ട്രേറ്റര്‍ ആയി നിയോഗിച്ച നടപടി ആണ് റദ്ദാക്കിയത്. കേരള വഖഫ് ബോർഡ് പ്രവർത്തനങ്ങൾ താൽക്കാലികമായി മരവിപ്പിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ വഖഫ് ബോർഡ് സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി പരിഗണിക്കുകയായിരുന്നു.ALSO READ: പാലാ ‘കൈ’യിൽ നിന്ന് പോയി; എൽ ഡി എഫ് അവിശ്വാസപ്രമേയം പാസായി, യു ഡി എഫിന് ഭരണം നഷ്ടമായിചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. കേസിൽ ബിജെപി നേതാവ് ഷോൺ ജോർജ് അടക്കം തടസഹർജി സമർപ്പിച്ചിരുന്നു. ഇതിനെ സർക്കാർ പിന്തുണച്ചിരുന്നു. യുഡി എഫ് – ബിജെപി ഒത്തുകളിയാണ് ഇതോടെ തിരിച്ചടിയായിരിക്കുന്നത്.The post സംസ്ഥാന വഖഫ് ബോർഡിന് തുടരാം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അവസാന വരി റദ്ദാക്കി സുപ്രീംകോടതി appeared first on Kairali News | Kairali News Live.