വ്യാജ പീഡന കേസ്: ഹൈക്കോടതിക്ക് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം

Wait 5 sec.

എറണാകുളം| എറണാകുളം ഹൈക്കോടതിക്ക് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം. വ്യാജ പീഡന കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ചാണ് ഇവര്‍ ആത്മഹത്യാശ്രമം നടത്തിയത്.എറണാകുളത്ത് ആംബുലന്‍സ് ഡ്രൈവര്‍ വിനുവും ഭാര്യ ബിന്‍സിയുമാണ് വിഷം കഴിച്ചത്.  ഇരുവരെയും പോലീസ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയായിരുന്നു സംഭവം. ആംബുലന്‍സിലാണ് ഇരുവരും ഹൈക്കോടതിക്ക് മുന്നില്‍ എത്തിയത്.ദമ്പതികളുമായി ബന്ധപ്പെട്ട ഒരു പീഡന പരാതി ഉയര്‍ന്നിരുന്നു. ഇത് വ്യാജമാണെന്ന് ആരോപിച്ചാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരാതിയില്‍ വിനുവിന് മുന്‍കൂര്‍ ജാമ്യവും ലഭിച്ചിരുന്നു.Content Highlights:A couple attempted suicide in front of the Kerala High Court in Ernakulam over alleged fake harassment charges. Vinu, an ambulance driver, and his wife Binsi consumed poison inside their ambulance. Police immediately rushed both individuals to the hospital for urgent medical care.