മൈസുരു| മൈസുരുവില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. ടി നരസിപുര സ്വദേശികളായ കിരണ്‍, കിഷോര്‍. റിയാന്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ബസിറങ്ങിയ മുപ്പതുകാരിയെയാണ് കാറിലെത്തിയ പ്രതികള്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്.സുഹൃത്തിന്റെ വീട്ടില്‍ പിറന്നാളാഘോഷത്തില്‍ പങ്കെടുത്ത് രാത്രി പത്തുമണിയോടെയാണ് യുവതി ടി നരസിപുര ബസ് സ്റ്റാന്‍ഡില്‍ എത്തിയത്. ഈ സമയം കാറിലെത്തിയ യുവാക്കളുടെ സംഘം യുവതിയോട് വഴി ചോദിച്ചു. കന്നഡ അറിയില്ലെന്ന് യുവതി പറഞ്ഞെങ്കിലും യുവാക്കള്‍ യുവതിയെ കാറില്‍ വലിച്ച് കയറ്റി ഒരു ലോഡ്ജില്‍ എത്തിച്ച് ഉപദ്രവിക്കുകയായിരുന്നു. യുവതിയെ ബലാത്സംഗം ചെയ്ത പ്രതികള്‍ ഇവരുടെ കൈവശമുണ്ടായിരുന്ന അയ്യായിരം രൂപയും കൈക്കലാക്കി. കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോള്‍ വീട്ടിലുണ്ടെന്നും അവിടെ എത്തിച്ചാല്‍ തരാമെന്നും യുവതി പറയുകയായിരുന്നു.തുടര്‍ന്ന് സംഘം യുവതിയെ താമസ സ്ഥലത്ത് എത്തിച്ചു. ഇവിടെ എത്തിയ ഉടന്‍ വീട്ടുടമയുടെ ഫ്‌ലാറ്റിലേക്ക് ഓടിക്കയറിയ യുവതി സംഭവം വിവരിച്ചു. ഇതോടെ വീട്ടുടമ പോലീസില്‍ വിവരമറിയിക്കുകയും പോലീസെത്തി പ്രതികളെ പിടികൂടുകയുമായിരുന്നു.പോലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. യുവതിയെ പോലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. യുവതി ടി.നരസിപുരയിലെ ഒരു ഫാസ്റ്റ് ഫുഡ് കടയിലെ ജീവനക്കാരിയാണ്.Content Highlights:A 30-year-old woman from West Bengal was gangraped in Mysuru after being kidnapped from a bus stand by a three-member gang in a car. The assailants took her to a lodge, assaulted her, and robbed her cash. Police arrested all three accused after the victim alerted her landlord.