പാളയത്തെ കൊലപാതകം: ബന്ധുവായ 22-കാരൻ പിടിയിൽ

Wait 5 sec.

കോഴിക്കോട്| പാളയം സ്വദേശി ബിജുവിന്റെ കൊലപാതകക്കേസില്‍ 22കാരന്‍ പോലീസ് കസ്റ്റഡിയില്‍. ബിജുവിന്റെ ബന്ധുവായ യുവാവാണ് കസബ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പാളയത്തെ ഒറ്റമുറി വീട്ടില്‍ ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിജുവിന്റെ മാതാവാണ് ആദ്യം രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പ്രദേശവാസികളെയും ബന്ധുക്കളെയും വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ബിജുവിന്റേത് കൊലപാതകമാണെന്ന് വ്യക്തമായിരുന്നു.ബിജുവിന്റെ ദേഹത്താകെ 45 മുറിവുകളുണ്ടായിരുന്നു. കഴുത്തിന്റെ മുന്‍പിലും പിന്‍ഭാഗത്തും 18 കത്തിക്കുത്തുകളുണ്ടായിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കറിക്കത്തി ഉപയോഗിച്ചാവാം കൊലപാതകമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.Also Readപാളയത്തെ ബിജുവിന്റേത് ആരുംകൊല;ദേഹത്താകെ 45 മുറിവുകള്‍, കഴുത്തിന്റെ മുന്‍പിലും പിന്നിലും 18 കത്തിക്കുത്തുകള്‍; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്കൊലപാതകത്തിന് പിന്നില്‍ ലഹരി സംഘങ്ങളാണെന്നായിരുന്നു ബിജുവിന്റെ കുടുംബത്തിന്റെ ആരോപണം. പ്രദേശത്ത് ലഹരി സംഘം സജീവമായിരുന്നുവെന്നും ഇതിനെ ബിജു ചോദ്യം ചെയ്തിരുന്നുവെന്നും മാതാവ് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നുള്ള വൈരാഗ്യമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായും കുടുംബം വ്യക്തമാക്കിയിരുന്നു.