പാളയത്തെ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന ബന്ധു അറസ്റ്റിൽ

Wait 5 sec.

കോഴിക്കോട് പാളയം കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ബന്ധു കസ്റ്റഡിയിൽ. പാളയത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിലാണ് ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്.മാങ്കാവ് കൊളങ്ങര പീടിക സ്വദേശി 22 കാരനാണ് പിടിയിലായത്. കൊലപാതക കാരണം വ്യക്തി വൈരാഗ്യമെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിക്ക് നേരത്തെ മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ്. കൊലപാതകത്തിനിടെ പ്രതിയുടെ കൈക്ക് പരുക്കേറ്റിരുന്നു.also read; കോഴിക്കോട് യുവാവിന്റെ മൃതദേഹം രക്തം വാർന്ന നിലയിൽ കണ്ടെത്തിയ സംഭവം; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചുബിജുവിൻ്റെ മരണത്തിൽ പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. യുാവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ലഹരി സംഘത്തിന് പങ്കുണ്ടെന്ന കുടുംബത്തിന്റെ ആരോപണം പൊലീസ് തള്ളിയിരുന്നു. ആരോപണം സാധൂകരിക്കുന്ന ഒന്നും അന്വേഷണത്തിൽ കണ്ടെത്തിയില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.പാളയം മാർക്കറ്റിനോട് ചേർന്ന ഒറ്റമുറി വീട്ടിൽ ആണ് ബിജുവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബിജുവിന്റെ വീടിന് സമീപം ലഹരി സംഘങ്ങൾ സജീവമായിരുന്നുവെന്നും, ഇക്കാര്യങ്ങൾ പൊലീസിനെ അറിയിച്ചതിലുള്ള വിരോധമാണ് കൊലപാതക കാരണമെന്നും കുടുംബം ആരോപിച്ചിരുന്നു.The post പാളയത്തെ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന ബന്ധു അറസ്റ്റിൽ appeared first on Kairali News | Kairali News Live.