ന്റെ വേർപാടിന് ഇന്ന് ഒരു വർഷം തികയുകയാണ്. സിപിഐഎമ്മിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച ധീര വിപ്ലവകാരിയായിരുന്നു അദ്ദേഹമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ അനുസ്മരിച്ചു. വി.എസിന്റെ ഉജ്ജ്വലമായ വിപ്ലവ പാരമ്പര്യം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേരിടുന്ന എല്ലാ പ്രശ്നങ്ങളെയും അതിജീവിക്കാൻ കരുത്തുപകരുമെന്ന് അദ്ദേഹം പറഞ്ഞു.വി.എസിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ആലപ്പുഴയിലെ വലിയ ചുടുകാടിലും സംസ്ഥാനത്തെ ഏരിയ തലങ്ങളിലും വിപുലമായ അനുസ്മരണ സമ്മേളനങ്ങൾ നടക്കും. വലിയ ചുടുകാടിൽ നടക്കുന്ന സമ്മേളനം സിപിഐഎം പിബി അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പുന്നപ്ര വയലാർ സമരത്തിന്റെ നേതൃത്വ പദവിയിൽ നിന്ന് തുടങ്ങിയ വി.എസിന്റെ സമരാവേശം പിന്നീട് കേരളമാകെ ഏറ്റെടുത്തു. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഇറങ്ങി വന്ന് സിപിഐഎമ്മിന് രൂപം നൽകിയ 32 സഖാക്കളിൽ അവസാനമായി വേർപിരിഞ്ഞത് വി.എസ് ആയിരുന്നു.കുട്ടനാട്ടിലെ അടിമസമാനമായ ജീവിതം നയിച്ചിരുന്ന കർഷക തൊഴിലാളികളെ സംഘടിപ്പിക്കാൻ സഖാവ് കൃഷ്ണപ്പിള്ളയുടെ നിർദ്ദേശപ്രകാരം എത്തിയ വി.എസ്, നാടുവാഴി വ്യവസ്ഥയ്ക്കെതിരെ ധീരമായ പോരാട്ടം നയിച്ചു. തൊഴിലാളികളുടെയും കൃഷിക്കാരുടെയും പ്രശ്നങ്ങൾക്ക് പുറമെ, പരിസ്ഥിതി സംരക്ഷണം, സ്ത്രീ സുരക്ഷ തുടങ്ങിയ മേഖലകളിലും അദ്ദേഹം നിർണായകമായ നിലപാടുകൾ സ്വീകരിച്ചു.കേന്ദ്ര ഭരണകൂടത്തിന്റെ തെറ്റായ നയങ്ങൾക്കും വർഗീയതയ്ക്കുമെതിരെ രാജ്യത്ത് ശക്തമായ പോർമുഖം തുറന്നിരിക്കുന്ന സാഹചര്യത്തിലാണ് ഈ അനുസ്മരണം നടക്കുന്നത്. കേരളത്തിലെ യുഡിഎഫ് ഗവൺമെന്റിന്റെ ജനവിരുദ്ധ നടപടികളെ നേരിടാൻ വി.എസിന്റെ സ്മരണ പ്രവർത്തകർക്ക് പ്രചോദനമാകുമെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.ALSO READ: ‘മതനിരപേക്ഷ കേരളത്തിന്റെ ശക്തനായ വക്താവ്; അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും മരണമില്ല’; വിഎസിനെ അനുസ്മരിച്ച് പിണറായി വിജയൻഅദ്ദേഹം ചികിത്സയിലായിരുന്ന കാലയളവിലും വേർപാടിലും ജനങ്ങൾ പ്രകടിപ്പിച്ച വൈകാരികമായ പ്രതികരണം വി.എസിന് ജനഹൃദയങ്ങളിലുള്ള സ്വാധീനത്തെയാണ് വ്യക്തമാക്കുന്നത്. വി.എസിന്റെ ജ്വലിക്കുന്ന ഓർമ്മകൾ പുതുക്കി ഭാവി ചുമതലകൾ ഏറ്റെടുക്കാനുള്ള പ്രതിജ്ഞയോടെയാണ് പാർട്ടി പ്രവർത്തകർ ഈ ദിനം ആചരിക്കുന്നത്.The post വി.എസിന്റെ വിപ്ലവ പാരമ്പര്യം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എന്നും കരുത്ത്: ടി.പി. രാമകൃഷ്ണൻ appeared first on Kairali News | Kairali News Live.