തൃശൂർ| തൃശ്ശൂര്‍ പീച്ചിയില്‍ ഭൂമിക്കടിയില്‍ നിന്നുമുണ്ടായ പ്രകമ്പനത്തില്‍ നാല് വീടുകള്‍ക്ക് വിള്ളല്‍. തെക്കേക്കുളം, ജണ്ടമുക്ക് മേഖലകളിൽ ഇന്നലെ വൈകിട്ട് ആറേകാലോടെയായിരുന്നു സംഭവം.ഡാമിന് സമീപമുള്ള പ്രദേശത്താണ് പ്രകമ്പനമുണ്ടായത്. ശശി, എബി സൈമൺ, കാട്ടിപ്പറമ്പ് എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. ഒരു കുഴൽക്കിണറിനും നാശനഷ്ടമുണ്ടായി.ഒരു വീടിന്റെ പ്രധാന ഭിത്തിയിൽ പത്തടിയോളം നീളത്തിൽ വിള്ളൽ രൂപപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. വലിയ ശബ്ദവും കേട്ടതായി പ്രദേശവാസികൾ അറിയിച്ചു.കഴിഞ്ഞ ആഴ്ചയും ഇതേ പ്രദേശത്ത് സമാനമായ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. സംഭവത്തിന്റെ കാരണം കണ്ടെത്താൻ കൂടുതൽ പരിശോധനയും പഠനവും പുരോഗമിക്കുകയാണ്.Content Highlights:Underground tremors in Peechi, Thrissur damaged four houses and a borewell near the dam area. Locals reported loud sounds and deep wall cracks. Similar tremors occurred last week, prompting ongoing geological investigations by authorities.