പാർലമെന്റ് വർഷകാല സമ്മേളനത്തിന്റെ രണ്ടാം ദിനവും പ്രക്ഷുബ്ധമാകും. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനെതിരായ ദില്ലി പോലീസിന്റെ നരനായാട്ട്, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി, അയോധ്യ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലെ കൊള്ള തുടങ്ങിയ വിഷയങ്ങൾ ഇന്നും പ്രതിപക്ഷം ശക്തമായി ഇരുസഭകളിലും ഉയർത്തും.പ്രതിഷേധക്കാരായ വിദ്യാർഥികളെ പൊലീസ് ക്രൂരമായി തല്ലി ചതച്ചിട്ടും ഇന്നലെ പാർലമെന്റിന് മുന്നിൽ വരെ വിദ്യാർഥി പ്രതിഷേധം അലയടിച്ച് എത്തിയിരുന്നു. ജന്തർ മന്ദിറിലെ സമര വേദികൾ അടിച്ചു പൊളിച്ചത് ഉൾപ്പെടെ പ്രതിപക്ഷം സഭയിൽ ഉയർത്തികാട്ടും. വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ പ്രതിഷേധത്തിൽ ഇന്നലെ ലോക്സഭ ഉൾപ്പെടെ 6 തവണയോളം നിർത്തിവെച്ചിരുന്നു.also read; ‘ഞങ്ങൾ ഇടപെട്ടില്ലായിരുന്നുവെങ്കിൽ അവരെ സർക്കാർ ജയിലിലടച്ചേനേ’: ഡോ. ജോൺ ബ്രിട്ടാസ് എംപിഅതെ സമയം ലോക്സഭയിൽ സുപ്രിംകോടതി ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കാനുള്ള ബിൽ ചർച്ചയ്ക്ക് വന്നേക്കും. വന്ദേ മാതരത്തെ അപമാനിക്കുന്നത് കുറ്റകരമാക്കുന്ന ദേശീയ ബഹുമതികൾ അപമാനിക്കുന്നത് തടയൽ ഭേദഗതി ബില്ലും ഇന്ന് രാജ്യസഭയിൽ എത്തിയേക്കുംThe post പാർലമെന്റ് വർഷകാല സമ്മേളനത്തിന്റെ രണ്ടാം ദിനം; ധർമ്മേന്ദ്രപ്രധാന്റെ രാജിയും അയോധ്യ ക്ഷേത്രകൊള്ളയും ഇന്ന് പ്രതിപക്ഷം സഭയിലുയർത്തും appeared first on Kairali News | Kairali News Live.