നടുറോഡില്‍ ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യവര്‍ഷം; യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

Wait 5 sec.

കൊച്ചി |  ഹൈക്കോടതി ജഡ്ജിയെ അസഭ്യം പറഞ്ഞ യുവാവ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ ജഡ്ജി ഔദ്യോഗിക വസതിയിലേയ്ക്ക് മടങ്ങുന്നതിനിടെ പച്ചാളം കെ എസ് ഉദയന്‍ റോഡിനടുത്താണ് സംഭവം.സ്‌കൂട്ടറിലെത്തിയ പ്രതി ജഡ്ജിക്ക് നേരെ അസഭ്യവര്‍ഷം നടത്തുകയായിരുന്നു. തുടര്‍ന്ന് സ്‌കൂട്ടര്‍ നിര്‍ത്താതെ കടന്നു കളഞ്ഞു. സംഭവത്തില്‍ ജഡ്ജിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായ കെ കാര്‍ത്തിക് പരാതി നല്‍കി.എറണാകുളം ടൗണ്‍ പോലീസാണ് കേസെടുത്തത്. പ്രതിയെ ഇന്നലെ കസ്റ്റഡിയിലെടുത്ത് പിഴ ചുമത്തിവിട്ടു.Content Highlights: Ernakulam Town Police detained a youth for verbally abusing a High Court judge near Pachalam in Kochi. The incident occurred while the judge was returning home. Following a complaint by the judge’s security officer, police took the suspect into custody, fined him, and released him.