കാസര്‍കോട് | പ്രമുഖ പൊതുമരാമത്ത് കരാറുകാരനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ചട്ടഞ്ചാലിലെ പട്ടുവത്തില്‍ കെ മൊയ്തീന്‍കുട്ടി ഹാജി (92) അന്തരിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും കെപിസിസി അംഗവുമായിരുന്നു. ചട്ടഞ്ചാല്‍ എന്‍ജിനീയറിങ് ഇന്‍ഡസ്ട്രീസ് ഉടമയാണ്.കണ്ണൂരിലെ പഴശ്ശി ഡാം പ്രൊജക്ട്, കാസര്‍കോട് ചന്ദ്രഗിരി പാലം ഉള്‍പ്പെടെ മലബാറിലെ നിരവധി വന്‍കിട പദ്ധതികളുടെയും നിര്‍മ്മാണ ചുമതല ഏറ്റെടുത്ത് നടത്തിയത് മൊയ്തീന്‍ കുട്ടി ഹാജിയാണ്.ദീര്‍ഘകാലം ചട്ടഞ്ചാല്‍ ജുമാ മസ്ജിദിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച അദ്ദേഹം കീഴൂര്‍ സംയുക്ത ജമാഅത്ത് ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചട്ടഞ്ചാല്‍ മാഹിനാബാദ് ഇസ്ലാമിക് കോളേജ് ഉള്‍പ്പെടെ കാസര്‍കോട് ജില്ലയിലെ പ്രമുഖ ഇസ്ലാമിക സ്ഥാപനങ്ങളുടെയും വിവിധ സാമൂഹിക സംഘടനകളുടെയും പ്രധാന ഭാരവാഹിത്വം വഹിച്ചിരുന്നു. ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ മുന്‍ മാനേജര്‍ കൂടിയായ അദ്ദേഹത്തോടുള്ള ആദരസൂചകമായി ബുധനാഴ്ച സ്‌കൂളിന് അവധി പ്രഖ്യാപിച്ചു.ഭാര്യ: പരേതയായ ആയിഷാബി.മക്കള്‍: സുബൈദ, ഇക്ബാല്‍, ത്വാഹിറ, ഫൈസല്‍.മരുമക്കള്‍: കെ.എസ്. ഹബീബ്, എന്‍.എ. ഹാരിസ് (ബംഗളൂരു), ഖമറുന്നീസ മൂസ, ഡോ. റമീസ് മഹമൂദ്.Content Highlights: Senior Congress leader and prominent contractor K Moytheenkutti Haji passed away at Chattanchal in Kasaragod aged 92. He was a former KPCC member and Chemnad panchayat president. He spearheaded major projects like Chandragiri bridge and held leadership roles in educational institutions.