എന്താ പ്പോ ഇവടെ നടക്കണത് !!! തൊണ്ട പൊട്ടി മുദ്രാവാക്യം വിളിക്കുന്ന പ്രിയങ്ക ഗാന്ധിയ്ക്ക് പിന്നിൽ മിണ്ടാതെ, ഉരിയാടാതെ വി ഡി സതീശൻ; സോഷ്യൽ മീഡിയയിൽ ട്രോൾ

Wait 5 sec.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദില്ലിയിലെ ജന്തർ മന്തറിൽ വീശുന്ന കാറ്റിന് യുവജന – വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ മണമുണ്ട്. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യവുമായി ഇടത് എം പിമാർ സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ നീണ്ടു നിന്ന ഈ സമരമുഖത്തേക്ക് കോൺഗ്രസ് എം പിമാരും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഉൾപ്പെടെ വന്നത് ഇന്നലെ ആണ്. അതും ജന്തർ മന്തറിൽ എത്തുന്നതിനു പകരം അവർ ചെന്നത് പ്രധാനമന്ത്രിയുടെ വസതിയ്ക്കു മുൻപിൽ. എന്തായാലും അവിടെ നടന്ന പ്രതിഷേധങ്ങൾക്കൊടുവിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ തുടങ്ങി പല കോൺഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ വൈറലായത് മറ്റൊരു ദൃശ്യമാണ്.പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നിലെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ കേരള മുഖ്യമന്ത്രി വി ഡി സതീശനും എത്തിയിരുന്നു. അദ്ദേഹം പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കൾ മുദ്രാവാക്യം ആഞ്ഞുവിളിക്കുമ്പോൾ ഒന്നും മിണ്ടാതെ, അത്ര താല്പര്യമില്ലാതെ ഇരിക്കുന്ന വി ഡി സതീശനെ ആണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. ദേശീയ നേതാക്കൾ ഉൾപ്പെടെ തൊണ്ട പൊട്ടുന്ന ശബ്ദത്തിൽ മുദ്രാവാക്യങ്ങൾ വിളിക്കുമ്പോൾ സതീശന്റെ ഈ മനോഭാവം ആളുകളിൽ പല തരത്തിലുളള ചിന്തകളാണ് കൊണ്ട് വരുന്നത്.കേന്ദ്രത്തിനെതിരെ നടക്കുന്ന, അതും പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നിൽ നടക്കുന്ന ഈ സമരത്തിൽ താൻ പങ്കെടുത്താൽ അത് തന്നെ ബാധിക്കുമോ എന്ന ഭയം തന്നെ ആകും. കേന്ദ്രത്തിൽ മോദിയ്‌ക്കെതിരെ ശബ്ദമുയർത്തുമ്പോൾ ഇങ്ങു കേരളത്തിൽ കോൺഗ്രസ് – ബിജെപി ഡീൽ ആണ് നടക്കുന്നത്. അതുകൊണ്ടു തന്നെ തന്റെ പ്രതിഷേധം വലിയ വിന ആകുമോ എന്നാണ് അദ്ദേഹം ഇരുന്ന് ആലോചിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.ALSO READ: ദില്ലിയിലെ യുവജന പ്രക്ഷോഭങ്ങളെ തകർക്കാൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് വൻതുക വാഗ്ദാനം; വെളിപ്പെടുത്തലുമായി ഇൻസ്റ്റഗ്രാം താരംഇക്കുറി പിറന്നാൾ ആഘോഷിക്കുന്നില്ലെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രാവിലെ തന്നെ പ്രഖ്യാപിച്ചിട്ടും വൈകിട്ട് ആഘോഷത്തിന് ഖർഗെയുടെ വസതിയിലേക്കു വരണമെന്ന വാട്സാപ് സന്ദേശത്തിന് പിന്നാലെ എത്തിയ നേതാക്കളെ ആണ് പിന്നീട് പ്രതിഷേധത്തിൽ കണ്ടത്. ഖർഗെയ്ക്കു പുറമേ, പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ എന്നിവരോടു കൂടിയാലോചിച്ചാണ് രാഹുൽ ഗാന്ധി ഇതു നടപ്പാക്കിയത്. ഇനിയിപ്പോൾ കാര്യം പറയാതെ വിളിച്ചു വരുത്തിയതിന്റെ പരിഭവം ആണോ സതീശനെന്നും എന്നും അറിയില്ല..എന്തായാലും സോഷ്യൽ മീഡിയയിൽ സതീശനെതിരെ വമ്പൻ ട്രോളുകളാണ് നിറയുന്നത്. എന്താ പ്പോ ഇവടെ നടക്കണത് !!! ഇനി ആ മോദീൻ്റെ ആൾക്കാരെങ്ങാനും ന്നെ കാണണ് ണ്ടോ ആവോ, വരണ്ടായിരുന്നു എന്ന് പോകുന്നു അവ.The post എന്താ പ്പോ ഇവടെ നടക്കണത് !!! തൊണ്ട പൊട്ടി മുദ്രാവാക്യം വിളിക്കുന്ന പ്രിയങ്ക ഗാന്ധിയ്ക്ക് പിന്നിൽ മിണ്ടാതെ, ഉരിയാടാതെ വി ഡി സതീശൻ; സോഷ്യൽ മീഡിയയിൽ ട്രോൾ appeared first on Kairali News | Kairali News Live.