വെമ്പായം ബാറിൽ ഉണ്ടായ സംഘർഷത്തിൽ തീപ്പൊള്ളലേറ്റ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നന്നാട്ടുകാവ് സ്വദേശി അനീഷ് ആണ് മരിച്ചത്. പൊള്ളലേറ്റ വെമ്പായം സ്വദേശി നവാസ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. അനീഷ് ആയിരുന്നു മറ്റുള്ളവരുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.സംഘർഷത്തിൽ അനീഷിനെതിരെ വധശ്രമത്തിന് വെഞ്ഞാറമൂട് പൊലീസ് കേസെടുത്തിരുന്നു. നവാസിനെ ലക്ഷ്യം വച്ചായിരുന്നു അനീഷ് പെട്രോൾ ഒഴിച്ചതെന്നാണ് പൊലീസ് പറയുന്നത്. തീ പൊള്ളലിൽ നവാസിനും അനീഷിനും ഗുരുതര പരുക്കേറ്റിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് അനീഷ് മരിച്ചത്.ALSO READ: ദില്ലിയിലെ യുവജന പ്രക്ഷോഭങ്ങളെ തകർക്കാൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് വൻതുക വാഗ്ദാനം; വെളിപ്പെടുത്തലുമായി ഇൻസ്റ്റഗ്രാം താരംനവാസ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ മരിച്ചത്. മദ്യപിക്കുന്നതിനിടയിൽ നടന്ന വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇരു സംഘങ്ങൾ തമ്മിൽ വാക്കേറ്റവും പിന്നാലെ സംഘർഷവും ഉണ്ടാവുകയായിരുന്നു. പിന്നാലെ ബാറിൽ നിന്നും പുറത്തുപോയ അനീഷ് കൈയിൽ കരുതിയ പെട്രോൾ എതിർ സംഘത്തിന് നേരെ ഒഴിക്കുകയും തീ കൊളുത്തുകയും ചെയ്തു. തീ കത്തിക്കുന്നതിനിടയിൽ അനീഷിൻ്റെ ദേഹത്ത് തീ ആളി പടരുകയായിരുന്നു. ഇരു കൂട്ടരും സ്ഥിരമായി ഇവിടെ എത്താറുണ്ടെന്നാണ് വിവരം. നിരവധി കേസുകളിൽ പ്രതികളാണ് ഇവരെന്നും പൊലീസ് പറയുന്നു.The post വെമ്പായം ബാറിലെ സംഘർഷം; തീപ്പൊള്ളലേറ്റ് ഗുരുതരമായി പരുക്കേറ്റ അനീഷും മരിച്ചു appeared first on Kairali News | Kairali News Live.