അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ ദേശീയ ജനറൽ കൗൺസിൽ യോഗത്തിന് ആലപ്പുഴയിൽ തുടക്കമായി. തൊഴിലാളികളുടെ പ്രശ്നങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ 17 സംസ്ഥാനങ്ങളിൽ നിന്നായി 140 പ്രതിനിധികൾ പങ്കെടുക്കും. ജനറൽ കൗൺസിൽ യോഗത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം മങ്കൊമ്പിൽ നടന്ന സെമിനാർ യൂണിയൻ ദേശീയ പ്രസിഡന്റ് എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.ALSO READ: മൂന്നാം ദിവസവും മെട്രോ ഗേറ്റുകൾ കൂട്ടത്തോടെ അടക്കും; പ്രതിഷേധം 35 ദിവസം പിന്നിടുമ്പോഴും പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞ് ജന്തർ മന്തർഇന്ത്യൻ സാഹചര്യങ്ങളും കർഷക തൊഴിലാളികളുടെ പ്രശ്നങ്ങളും എന്ന വിഷയത്തിലായിരുന്നു സെമിനാർ. അഖിലേന്ത്യാ കിസാൻ സഭാ ജനറൽ സെക്രട്ടറി ബിജു കൃഷ്ണൻ ജനറൽ സെക്രട്ടറി ബി വെങ്കിടേഷ് തുടങ്ങി ദേശീയ നേതാക്കൾ എല്ലാം ഇന്നും നാളെയുമായി നടക്കുന്ന കൗൺസിലിൽ പങ്കെടുക്കും. രാവിലെ രക്തസാക്ഷി മണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തിയ ശേഷം ആവും നേതാക്കൾ ഇന്ന് രാവിലെ നടക്കുന്ന കൗൺസിലൽ യോഗത്തിൽ പങ്കെടുക്കുക. എ വിജയരാഘവന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗം നാളെ വൈകീട്ട് സമാപിക്കും.The post അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ ദേശീയ ജനറൽ കൗൺസിൽ യോഗത്തിന് ആലപ്പുഴയിൽ തുടക്കം appeared first on Kairali News | Kairali News Live.