യുഎഇയിലെ കലാസാംസ്കാരിക സാഹിത്യ രംഗങ്ങളിൽ സജീവമായ കാഫ് ദുബായ് നോവൽ പുരസ്കാരം 2026 പി സുരേഷിന്റെ ‘മറതി’ എന്ന നോവലിന്. ആഗസ്റ്റ് 15 ന് വൈകിട്ട് നാലുമണിക്ക് കോഴിക്കോട് കെ പി കേശവമേനോൻ ഹാളിൽ വെച്ചാണ് പുരസ്കാര സമർപ്പണം. 25,000 രൂപയും ആർട്ടിസ്റ്റ് നിസാർ ഇബ്രാഹിം രൂപ കല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.എഴുത്തുകാരനും പത്രാധിപരുമായ സുഭാഷ് ചന്ദ്രൻ സാഹിത്യ സംഗമം ഉദ്ഘാടനം ചെയ്യും. എഴുത്തുകാരനും അദ്ധ്യാപകനുമായ ഡോ: പി പവിത്രൻ “നോവലിലെ സൗന്ദര്യവും രാഷ്ട്രീയവും” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും.2025ൽ പ്രസിദ്ധീകരിച്ച എഴുത്തുകാരുടെ ആദ്യ നോവലിനാണ് പുരസ്കാരം ഏർപ്പെടുത്തിയിരുന്നത്. പത്ര മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകൾ വഴിയും നടത്തിയ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ 31 നോവലുകളാണ് പുരസ്‌കാര നിർണ്ണയ സമിതിയ്ക്കു ലഭിച്ചത്. അതിൽ നിന്നും അഞ്ചു നോവലുകൾ അന്തിമപ്പട്ടികയിൽ ഇടം നേടി. കുസുമാന്തര ലോലൻ (വി.എസ്. അജിത്ത് ), പതമ്പ്, (ശ്രീനാഥ് ശങ്കരൻ കുട്ടി), വെളിച്ച മറുകുള്ള തൊട്ടാവാടികൾ (ജെഫു ജൈലാഫ്), മറതി (പി.സുരേഷ്), ഇലങ്കൈ മരങ്ങൾ (സി.എസ്.മണിലാൽ ) എന്നിവയാണ് അന്തിമപ്പട്ടികയിൽ ഇടം നേടിയത്.Also Read: മുന്നാം ദിവസവും മെട്രോ ഗേറ്റുകൾ കൂട്ടത്തോടെ അടക്കും; പ്രതിഷേധം 35 ദിവസം പിന്നിടുമ്പോഴും പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞ് ജന്തർ മന്തർമലയാളത്തിലെ പ്രമുഖ നിരൂപകരും എഴുത്തുകാരുമായ ഡോ. പി കെ രാജശേഖരൻ, ഡോ. റോസി തമ്പി, ഡോ. സി ഗണേഷ് എന്നിവർ അടങ്ങിയ ജൂറിയാണ് നോവലുകൾ പരിശോധിച്ചത്.അതേസമയം, പരിപാടിയിൽ വ്യത്യസ്ത രാജ്യങ്ങളിൽ താമസിക്കുന്ന 15 എഴുത്തുകാരികളുടെ അനുഭവങ്ങളും ഓർമ്മകളും ഉൾപ്പെടുത്തി രമേഷ് പെരുമ്പിലാവ് എഡിറ്റ് ചെയ്തു കാഫ് ദുബൈ പ്രസിദ്ധീകരിച്ച “പെണ്ണായനങ്ങളുടെ ഭൂപടങ്ങൾ ” എന്ന പുസ്തകത്തിൻ്റെ രണ്ടാം പതിപ്പിൻ്റെ പ്രകാശനവും നടക്കും. ഈ പരിപാടിയിൽ എഴുത്തുകാരികളായ ഷീല ടോമി, ഷബിനി വാസുദേവ് എന്നിവർ പങ്കെടുക്കും.The post കാഫ് ദുബായ് നോവൽ പുരസ്കാരം പി സുരേഷിന്റെ ‘മറതി’യ്ക്ക് appeared first on Kairali News | Kairali News Live.