ദില്ലിയിൽ സമരത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി എന്തുകൊണ്ട് ശക്തമായ നിലപാട് സ്വീകരിച്ചില്ല? രാഷ്ട്രീയ നുണകൾ നിർമിക്കുന്ന ഫാക്ടറിയായി വി ഡി സതീശന്റെ മനസ് മാറി: മുഹമ്മദ് റിയാസ് എംഎൽഎ

Wait 5 sec.

നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധ‌ർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും രാജ്യത്ത് പ്രതിഷേധം നടത്തുന്നവർക്കെതിരെ കള്ളക്കേസുകൾ എടുക്കുകയാണെന്ന് പി എ മുഹമ്മദ് റിയാസ് എംഎൽഎ. ദില്ലിയിൽ സമരത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി ഒരക്ഷരം സംസാരിച്ചില്ലെന്ന് പറഞ്ഞ അദ്ദേഹം എന്തുകൊണ്ട് വി ഡി സതീശൻ ശക്തമായ നിലപാട് സ്വീകരിച്ചില്ലെന്നും ചോദിച്ചു.ദില്ലി സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കേരളത്തിൽ സമരം ചെയ്യുന്നവർക്കെതിരെ വി ഡി സതീശൻ്റെ സർക്കാർ കേസെടുക്കുകയാണ്. പ്രതിഷേധം നടത്തിയവർക്കെതിരെ സർക്കാർ എടുത്ത കേസുകൾ പിൻവലിക്കണം. നരേന്ദ്ര മോദി സർക്കാർ ആഗ്രഹിക്കുന്ന നിലപാടുകൾ കേരള മുഖ്യമന്ത്രി സ്വീകരിക്കുന്നു. ജനാധിപത്യ സമരങ്ങളെ പൊലീസ് കൈകാര്യം ചെയ്യുന്ന രീതി വലിയ പ്രതിഷേധത്തിന് കാരണമാകുകയാണെന്നും മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി.ALSO READ: തൊടുപുഴയിൽ പൊലീസ് വാഹനത്തിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവം; പൊലീസുകാർ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്മുഖ്യമന്ത്രി വി ഡി സതീശന്റെ ബുധനാഴ്ചയിലെ പത്ര സമ്മേളനങ്ങൾ നുണ ബോംബുകളായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നുണകൾ നിർമ്മിക്കുന്ന ഫാക്ടറിയായി മുഖ്യമന്ത്രിയുടെ മനസ് മാറി. ചരിത്രത്തിൽ ആദ്യമായി മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾ പരിശോധിക്കാൻ ഫാക്ട് ചെക്ക് നടത്തേണ്ടി വരുന്നുവെന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു.The post ദില്ലിയിൽ സമരത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി എന്തുകൊണ്ട് ശക്തമായ നിലപാട് സ്വീകരിച്ചില്ല? രാഷ്ട്രീയ നുണകൾ നിർമിക്കുന്ന ഫാക്ടറിയായി വി ഡി സതീശന്റെ മനസ് മാറി: മുഹമ്മദ് റിയാസ് എംഎൽഎ appeared first on Kairali News | Kairali News Live.