തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിനെ സാങ്കേതിക സർവകലാശാലയുടെ ഘടക കോളേജാക്കാനുള്ള ഉത്തരവ് തിരുത്തി സംസ്ഥാന സർക്കാർ. സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ അക്കാദമിക് രംഗത്ത് നിന്നടക്കം പ്രതിഷേധം ഉയർന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവ് സർക്കാർ തിരുത്തിയത്.പഠനങ്ങൾ ഒന്നുമില്ലാതെ സിഇടിയെ കോൺസ്റ്റിറ്റ്യൂൻ്റ് കോളേജ് ആക്കാൻ ആയിരുന്നു സർക്കാർ നീക്കം. സർക്കാർ നീക്കം രാഷ്ട്രീയപരമാണ് എന്നും വിമർശനം ഉയർന്നിരുന്നു. ഇതിനായി രൂപീകരിച്ച വർക്കിംഗ് കമ്മിറ്റിയിൽ മാറ്റം വരുത്തിയാണ് സർക്കാരിൻറെ പുതിയ ഉത്തരവ്. സിഇടിയെ ഘടക കോളേജ് ആക്കി മാറ്റുന്നതിൻ്റെ എല്ലാ വശവും പരിശോധിക്കാനാണ് പുതിയ ഉത്തരവിൽ നിർദ്ദേശം.The post സിഇടിയെ സാങ്കേതിക സർവകലാശാലായുടെ കീഴിലാക്കാനുള്ള ഉത്തരവ് തിരുത്തി സംസ്ഥാന സർക്കാർ appeared first on Kairali News | Kairali News Live.