ഉത്തരേന്ത്യൻ യാഥാർഥ്യങ്ങളെ ഒപ്പിയെടുത്ത് ‘സൈലന്റ് സോൾ’; ജനങ്ങളുടെ ദുരിതജീവിതം തുറന്നുകാട്ടി ബെച്ചു ചെറുവാടിയുടെ ഡോക്യുമെന്ററി

Wait 5 sec.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സാധാരണ മനുഷ്യരുടെ ജീവിത യാഥാർഥ്യങ്ങളെ തീക്ഷ്ണമായി അടയാളപ്പെടുത്തി ബെച്ചു ചെറുവാടി സംവിധാനം ചെയ്ത ഡോക്യുമെന്ററി “സൈലന്റ് സോൾ”. അസം, ജാർഖണ്ഡ്, ബിഹാർ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ദുരിതജീവിതം വളരെ ശക്തമായാണ് ഈ ഹ്രസ്വ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പൗരത്വ ഭേദഗതി ബിൽ സംബന്ധിച്ച ആശങ്കകളും ജനങ്ങളുടെ ഭയങ്ങളും ഈ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.അസമിലൂടെ ഒഴുകുന്ന ബ്രഹ്മപുത്ര നദിയിലെ രൂക്ഷമായ വെള്ളപ്പൊക്കം അവിടുത്തെ ജനങ്ങളുടെ ജീവിതത്തെ എത്രത്തോളം ബാധിക്കുന്നുവെന്ന് ഡോക്യുമെന്ററി തുറന്നുകാട്ടുന്നു. വർഷംതോറും വീടുകളും കൃഷിയിടങ്ങളും നഷ്ടപ്പെടുന്ന നിരവധി കുടുംബങ്ങൾ സുരക്ഷിത പ്രദേശങ്ങളിലേക്ക് കുടിയേറേണ്ട അവസ്ഥ നേരിടുകയാണ്. പ്രകൃതിദുരന്തങ്ങൾ മൂലം ജീവിതോപാധികൾ നഷ്ടപ്പെട്ട ജനങ്ങളുടെ വേദനയും അതിജീവന ശ്രമങ്ങളും ഹൃദയസ്പർശിയായി ഈ ഡോക്യുമെന്ററിയിൽ ചിത്രീകരിച്ചിരുന്നു.പൗരത്വ ഭേദഗതി ബിൽ സംബന്ധിച്ച ആശങ്കകളും ജനങ്ങളുടെ ഭയങ്ങളും ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളി ജീവിതം, ദാരിദ്ര്യം, തൊഴിലില്ലായ്മ, വിദ്യാഭ്യാസത്തിന്റെ അഭാവം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളും അവതരിപ്പിക്കുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ പലപ്പോഴും രാഷ്ട്രീയ നേതാക്കളുടെയും ഭരണകൂടത്തിന്റെയും ശ്രദ്ധയിൽപ്പെടാതെ പോകുന്നതായും ഡോക്യുമെന്ററി ചൂണ്ടിക്കാട്ടി. സമൂഹം കാണാതെ പോകുന്ന ജനങ്ങളുടെ ജീവിതം ലോകത്തിനു മുന്നിലെത്തിക്കാനാണ് ഈ ഡോക്യുമെന്ററി ഒരുക്കിയതെന്ന് സംവിധായകൻ ബെച്ചു ചെറുവാടി പറഞ്ഞു.ALSO READ: ജീവനക്കാരനില്ലത്തതിനാൽ രജിസ്‌ട്രേഡ് തപാലുകൾ കെട്ടിക്കിടക്കുന്നു; മുക്കം സബ് പോസ്റ്റ് ഓഫീസിൽ നാട്ടുകാരുടെ പ്രതിഷേധംഈ ഡോക്യുമെന്ററി വെറും ഒരു ദൃശ്യാനുഭവമല്ല, മറിച്ച് സമൂഹത്തിന്റെ യഥാർത്ഥ പ്രതിഫലനമാണ്. പശ്ചിമഘട്ടത്തിന്റെ ചൂഷണത്തെ പറ്റിയും കർഷകരുടെ പ്രതിസന്ധിയും ബെച്ചു ചെറുവാടി തന്റെ ക്യാമറയിൽ മുൻപ് പകർത്തിയിട്ടുണ്ട്. തന്റെ യാത്രകൾ തുടരാൻ തന്നെയാണ് മുൻ മാധ്യമ പ്രവർത്തകൻ കൂടിയായ ബെച്ചു ചെറുവാടിയുടെ തീരുമാനം.The post ഉത്തരേന്ത്യൻ യാഥാർഥ്യങ്ങളെ ഒപ്പിയെടുത്ത് ‘സൈലന്റ് സോൾ’; ജനങ്ങളുടെ ദുരിതജീവിതം തുറന്നുകാട്ടി ബെച്ചു ചെറുവാടിയുടെ ഡോക്യുമെന്ററി appeared first on Kairali News | Kairali News Live.