നീറ്റ് പരീക്ഷ അട്ടിമറിയിൽ കേന്ദ്ര സർക്കാർ നിലപാടിനെതിരായ എസ്എഫ്ഐ വിദ്യാഭ്യാസ ബന്ദിൻ്റെ ഭാഗമായുള്ള മാർച്ച് തടഞ്ഞ് എംഎസ്എഫ്. കാസർഗോഡ് തൃക്കരിപ്പൂർ വിഎച്ച്എസ്എസിലാണ് സംഭവം. വിദ്യാർഥി മുന്നേറ്റത്തെ ഒറ്റുകൊടുക്കാനാണ് എംഎസ്എഫ് ശ്രമമെന്ന് എസ്എഫ്ഐ.നീറ്റ്- സിബിഎസ്ഇ പരീക്ഷ അട്ടിമറിയിൽ കേന്ദ്ര സർക്കാരിൻ്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടിലും, രാജ്യ തലസ്ഥാനത്ത് നടക്കുന്ന സമരത്തിനെതിരായ പോലീസ് അതിക്രമത്തിനുമെതിരെ പ്രഖ്യാപിച്ച എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദിനിടെയായിരുന്നു എംഎസ്എഫ് അതിക്രമം. തൃക്കരിപ്പൂർ വൊക്കെഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാഭ്യാസ ബന്ദിൻ്റെ ഭാഗമായുള്ള എസ്എഫ്ഐ പ്രകടനം തടഞ്ഞത് സംഘർഷത്തിനിടയാക്കി.Also Read: ബിജെപി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ നടപടി വൈകുന്നു; കേരളത്തിൽ എത്തിയിട്ടും നടപടിയെടുക്കാതെ രാജീവ് ചന്ദ്രശേഖർഎംഎസ്എഫ് പ്രവർത്തകർക്കൊപ്പം പുറത്ത് നിന്നെത്തിയ മുസ്ലീം ലീഗ് പ്രവർത്തകരുമാണ് സംഘർഷമുണ്ടാക്കിയത്. പ്രകടനത്തിന്റെ ഭാഗമായി അണിനിരന്ന വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. കേന്ദ്ര സർക്കാരിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി പ്രതിഷേധം തീർക്കേണ്ട സമയത്ത് വിദ്യാർത്ഥി സമരത്തെ അവഹേളിക്കുന്ന സമീപനമാണ് എംഎസ്എഫ് സ്വീകരിച്ചതെന്ന് എസ് എഫ് ഐ നേതാക്കൾ പറഞ്ഞു.എംഎസ്എഫ് – മുസ്ലീം ലീഗ് അതിക്രമത്തിനെതിരെ തൃക്കരിപ്പൂർ ടൗണിൽ എസ് എഫ് ഐ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രതിഷേധ യോഗം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാർത്തിക് രാജീവ് ഉദ്ഘാടനം ചെയ്തു.The post കാസർഗോഡ് കേന്ദ്രത്തിനെതിരെ എസ്എഫ്ഐ നടത്തിയ വിദ്യാഭ്യാസ ബന്ദിനിടെ എംഎസ്എഫ് അതിക്രമം appeared first on Kairali News | Kairali News Live.