ബിജെപി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ നടപടി വൈകുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കേരളത്തിൽ എത്തുമ്പോൾ ഇതിൽ നടപടി ഉണ്ടാകും എന്നാണ് പ്രവർത്തകർ കരുതിയത്. എന്നാൽ തലസ്ഥാനത്ത് തിരിച്ചെത്തിയ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കോർ കമ്മിറ്റി യോഗം വിളിക്കുകയോ ആരോപണവിധേയരായവർക്കെതിരെ നടപടി എടുക്കുകയോ ചെയ്തില്ല.രാജീവ് ചന്ദ്രശേഖർ കഴിഞ്ഞദിവസം തലസ്ഥാനത്തു നിന്നും മടങ്ങിയിരുന്നു. നടപടിയെടുക്കാതെ വിഷയം അവസാനിപ്പിക്കുക എന്താണ് സംസ്ഥാന അധ്യക്ഷന്റെ നിലപാട് എന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. എന്നാൽ ഇതിനെതിരെ പാർട്ടിക്കുള്ളിൽ പുകഞ്ഞിരുന്ന അതൃപ്തി മറനീക്കി ഇനി പുറത്തുവരുമെന്നാണ് സൂചന.Also Read: ജീവനക്കാരനില്ലത്തതിനാൽ രജിസ്ട്രേഡ് തപാലുകൾ കെട്ടിക്കിടക്കുന്നു; മുക്കം സബ് പോസ്റ്റ് ഓഫീസിൽ നാട്ടുകാരുടെ പ്രതിഷേധംഅതേസമയം, ബിജെപിയിലെ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ രാജീവ് ചന്ദ്രശേഖറിന് നിരവധി നേതാക്കളാണ് പരാതി നൽകിയിരുന്നത്. വിവിധ ജില്ലകളിൽ നിന്നുള്ള നേതാക്കൾ ഇമെയിൽ മുഖാന്തരമാണ് അദ്ദേഹത്തിന് പരാതികൾ അയച്ചിരുന്നത്. ഈ വിവാദത്തിൽ മാധ്യമങ്ങളോട് പരസ്യ പ്രതികരണം നടത്താൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയാണ് രാജീവ് ചന്ദ്രശേഖർ ചെയ്തത്.The post ബിജെപി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ നടപടി വൈകുന്നു; കേരളത്തിൽ എത്തിയിട്ടും നടപടിയെടുക്കാതെ രാജീവ് ചന്ദ്രശേഖർ appeared first on Kairali News | Kairali News Live.