സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസമായി സ്വർണവിലയിൽ വർധനവാണ് രേഖപ്പെടുത്തി കൊണ്ടിരുന്നത്. എന്നാൽ അതിന് ആശ്വാസം പകരുന്നതായിരുന്നു ഇന്നലത്തെ നിരക്ക്. പവന് 1360 രൂപയാണ് ഇന്നലെ ഇടിഞ്ഞത്. ഇതോടെ ഒരു പവന്റെ വിപണി വില 1,05,840 രൂപയായി കുറഞ്ഞിരുന്നു. എന്നാൽ സ്വർണവില വീണ്ടും ഉയരുന്ന കാഴ്ചയാണ് ഇന്ന് കാണാൻ സാധിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 1,06,280 രൂപയായാണ് ഇന്ന് വർധിച്ചത്. 440 രൂപയാണ് കൂടിയത്.ജൂലൈ ഒന്നിന് രേഖപ്പെടുത്തിയ 1,03,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ജൂലൈ 23 ന് രേഖപ്പെടുത്തിയ 1,08,000 രൂപയാണ് ഏറ്റവും ഉയർന്ന നിരക്ക്.Also Read: ഉത്തരേന്ത്യൻ യാഥാർഥ്യങ്ങളെ ഒപ്പിയെടുത്ത് ‘സൈലന്റ് സോൾ’; ജനങ്ങളുടെ ദുരിതജീവിതം തുറന്നുകാട്ടി ബെച്ചു ചെറുവാടിയുടെ ഡോക്യുമെന്ററിഅതേസമയം, സ്വര്‍ണവില ഉയര്‍ന്ന റെക്കോര്‍ഡുകളിലേക്ക് കുതിക്കുന്ന കാഴ്ച്ചയാണ് ഈ വര്‍ഷം തുടക്കം മുതൽ കാണാൻ കഴിഞ്ഞിരുന്നത്. ജനുവരി 29നാണ് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില രേഖപ്പെടുത്തിയത്. അന്ന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപ വരെയുമായിരുന്നു. ഇറാന്‍ – യു.എസ് സംഘര്‍ഷം തുടർന്നാൽ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില പുതിയ റെക്കോര്‍ഡുകള്‍ വീണ്ടും കുറിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.The post സ്വർണവില കൂടിയേ… അറിയാം ഇന്നത്തെ നിരക്ക് appeared first on Kairali News | Kairali News Live.