പ്രമുഖ പൊതുമേഖല ധനമേഖലാ ധനകാര്യ സ്ഥാപനമായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫീസറാകാൻ അവസരം വന്നെത്തി. ജനറൽ ബാങ്കിങ്, സ്പെഷലിസ്റ്റ്, ഡൊമൈൻ സ്പെഷലിസ്റ്റ് എന്നീ മേഖലകളിലെ ഓഫീസർ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇതിൽ മാനേജർ, സീനിയർ മാനേജർ, ചീഫ് മാനേജർ, അസിസ്റ്റന്റ് ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ എന്ന വിധത്തിൽ അവസരമുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിത്ത് ഓഗസ്ത് പത്തുവരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.ഒഴിവുകൾമാനേജർ ഒഴിവുകൾ -163ശമ്പള സ്കെയിൽ – 64,820 -93,960 രൂപ.സീനിയർ മാനേജർ ഒഴിവുകൾ – 153ശമ്പള സ്കെയിൽ – 85,920 – 1,05,280 രൂപ.ചീഫ് മാനേജർ – ഒഴിവുകൾ 52ശമ്പള സ്കെയിൽ – 1,02,300 -1,20,940 രൂപ.അസിസ്റ്റന്റ് ജനറൽ മാനേജർ ഒഴിവുകൾ – 20ശമ്പള സ്കെയിൽ – 1,20,940 -1,35,920 രൂപഡെപ്യൂട്ടി ജനറൽ മാനേജർ ഒഴിവുകൾ – 7ശമ്പള സ്കെയിൽ 1,40,500 -1,56,500 രൂപalso read:എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരം; മാനേജർ , ജൂനിയർ എക്സിക്യൂട്ടീവ് തസ്തികകളിൽ നാനൂറോളം ഒഴിവുകൾതെരഞ്ഞെടുക്കുന്ന രീതിഓൺലൈൻ പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ/ഇന്റർവ്യൂ എന്നീ ഘട്ടങ്ങളിലൂടെയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ പരീക്ഷയിൽ പങ്കെടുക്കണം. 175 മാർക്കിനാണ് പരീക്ഷ. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്( 25 ചോദ്യങ്ങൾ 25 മാർക്ക്), റീസണിങ് (25-25), ഇംഗ്ലീഷ് ലാംഗ്വേജ് (25 – 25), പ്രഫഷണൽ നോളഡ്ജ് (50 – 100). എന്ന വിധത്തിലായിരിക്കും ചോദ്യപേപ്പർ ഘടന.The post ഒരുലക്ഷത്തിനുമുകളിൽ ശമ്പളം; പ്രമുഖ ബാങ്കിൽ അവസരം വന്നെത്തി appeared first on Kairali News | Kairali News Live.