നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യത്തിന്റ വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭങ്ങൾ കൊടുമ്പിരി കൊള്ളുകയാണ്. പലയിടങ്ങളിലും പ്രവർത്തകർക്ക് നേരെ പൊലീസിന്റെ ആക്രമണം അടക്കം നടക്കുന്നുണ്ട്. അതിനിടെ ഇതാ മുംബൈയിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടെ പൊലീസ് വാൻ തടഞ്ഞ യുവതിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് പുറത്തുവരുന്നത്. ദാദറിലെ ശിവാജി പാർക്കിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു കൊണ്ടുപോവുകയായിരുന്ന പോലീസ് വാനിന് മുന്നിൽ ധൈര്യപൂർവ്വം നിലയുറപ്പിച്ചത് ആരാണെന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യങ്ങൾ.വൈറൽ വീഡിയോയിലെ ആ ചങ്കൂറ്റത്തിന് ഉടമ റിയ അഹിർ എന്ന 27 വയസ്സുകാരിയായ മോഡലാണ്. ദാദറിലെ കോഹിനൂർ സ്‌ക്വയറിൽ നിന്ന് ശിവാജി പാർക്കിലേക്ക് നടന്നുപോവുകയായിരുന്നു റിയ. അപ്പോഴാണ് പ്രതിഷേധക്കാരെ കുത്തിനിറച്ച ഒരു പോലീസ് വാൻ അവളുടെ ശ്രദ്ധയിൽപ്പെട്ടത്. വണ്ടിയിൽ ശ്വാസം വിടാൻ പോലും ഇടമില്ലാത്ത രീതിയിൽ ആളുകളെ നിറച്ചിരിക്കുന്നത് കണ്ടപ്പോൾ തനിക്ക് അടങ്ങിയിരിക്കാനായില്ലെന്ന് റിയ പറയുന്നു.ALSO READ: ‘സോനം നിരാഹാരം അവസാനിപ്പിച്ചതിൽ ആശ്വാസം, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ സമരം തുടരും’; അഭിജിത് ദീപ്കേഒട്ടും ആലോചിക്കാതെ തന്നെ റിയ വണ്ടിക്ക് മുന്നിൽ നിലയുറപ്പിച്ചു. വണ്ടി അല്പം മുന്നോട്ട് എടുത്ത് അവളെ മാറ്റാൻ പോലീസ് ശ്രമിച്ചെങ്കിലും റിയ വഴങ്ങിയില്ല. പ്രതിഷേധക്കാരെ കുറച്ചു ദൂരം കൊണ്ടുപോയിട്ട് വിട്ടയക്കാമെന്ന പോലീസിന്റെ വാഗ്ദാനവും അവൾ തള്ളി. “നിങ്ങൾ അവരെ വിട്ടയക്കാൻ പോകുകയാണെങ്കിൽ അത് ഇപ്പോൾ തന്നെ വേണം” എന്നായിരുന്നു റിയയുടെ ഉറച്ച നിലപാട്.ഒടുവിൽ പോലീസിന് പ്രതിഷേധക്കാരെ വിട്ടയക്കേണ്ടി വന്നു. മോചിതരായവർ റിയയ്ക്ക് നന്ദി പറയുകയും അവളുടെ ധീരതയെ പ്രശംസിക്കുകയും ചെയ്തു. ചിലർ തമാശയായി അവളെ ഒരു ‘ബാഡി’ (baddie) എന്നാണ് വിശേഷിപ്പിച്ചത്. പുറമെ ശാന്തയായി കണ്ടെങ്കിലും ഉള്ളിൽ താൻ വിറയ്ക്കുകയായിരുന്നു എന്ന് റിയ വെളിപ്പെടുത്തി. എങ്കിലും താൻ ചെയ്യുന്നത് ശരിയായ കാര്യമാണെന്ന ഉറച്ച ബോധ്യം അവൾക്കുണ്ടായിരുന്നു. ഒരു പൗര എന്ന നിലയിൽ താൻ ഇടപെട്ടില്ലെങ്കിൽ അത് വലിയ പരാജയമാകുമെന്ന് അവൾ വിശ്വസിച്ചു.ഇൻസ്റ്റാഗ്രാം ബയോ പ്രകാരം റിയ ഒരു നടിയും മോഡലും സംരംഭകയുമാണ്. ഇൻസ്റ്റാഗ്രാമിൽ ഏകദേശം ഒരു ലക്ഷത്തോളം ഫോളോവേഴ്‌സ് ഉള്ള അവർ ‘ദിൽബര’ എന്ന മ്യൂസിക് വീഡിയോയിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ‘റിയാസത്ത്’ (Rhiyasat) എന്ന പേരിൽ സ്വന്തമായി ഒരു വസ്ത്ര ബ്രാൻഡും ഇവർക്കുണ്ട്. ഒരു സാധാരണ പ്രതിഷേധക്കാരിയായി എത്തിയ റിയ അഹിർ, തന്റെ ധീരമായ ഇടപെടലിലൂടെ ഇന്ന് മുംബൈ പ്രതിഷേധത്തിന്റെ മുഖമായി മാറിയിരിക്കുകയാണ്.Rhiya Ahir stood her ground in front of a Mumbai Police van amid student protests, refusing to back down and helped secure the release of detained protesters.In this powerful video, she confronts the vehicle, rallies the crowd and speaks out passionately a true symbol of…— Farhan Khan (@FarhanK24953) July 22, 2026The post പൊലീസ് വാനിന് മുന്നിൽ നിലയുറപ്പിച്ച പെൺകരുത്ത്; ആരാണ് ആ വൈറൽ ചുണക്കുട്ടി ? appeared first on Kairali News | Kairali News Live.