പുതിയ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി നിഗമനം വിവാദത്തിൽ. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ നരേഷ് പാൽ ഗാങ്‌വാറിനെയാണ് പുതിയ കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചത്. നരേഷ് പാൽ ഗാങ്‌വാറിന്റെ കുടുംബാംഗങ്ങൾ കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ പദ്ധതിയിൽ നിന്ന് വൻതുക സബ്‌സിഡിയായി കൈപ്പറ്റിയെന്ന വെളിപ്പെടുത്തലുകൾക്കിടെയാണ് നിയമനം.Also Read: ദില്ലിയിൽ വിദ്യാർഥികൾക്ക് നേരെയുള്ള പൊലീസ് അതിക്രമം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം; നോട്ടീസ് നൽകി ഡോ. ജോൺ ബ്രിട്ടാസ് എംപിയും ഡോ. വി ശിവദാസൻ എംപിയുംഗാങ്‌വാറിന്റെ അമ്മ, ഭാര്യ, മകൻ എന്നിവർ ചേർന്ന് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 1.16 കോടി രൂപ കർഷക സബ്‌സിഡിയായി കൈപ്പറ്റിയെന്നാണ് ആരോപണം. ഗാങ്‌വാറിന്റെ അമ്മ ബിന്ദുമതി 46.03 ലക്ഷം രൂപ 2025 ജനുവരിയിൽ സബ്‌സിഡിയായി കൈപ്പറ്റി. മകൻ കുമാർ ഋത്വിക് 46.49 ലക്ഷം രൂപ 2023 മാർച്ചിലും ഭാര്യ ഡോ. രഞ്ജിത സിംഗ് 24.36 ലക്ഷം രൂപ 2021-22 കാലയളവിലും കൈപ്പറ്റിയെന്നാണ് റിപ്പോർട്ട്.അതേസമയം, ഈ വിഷയത്തിൽ വിമർശനവും പരിഹാസവുമായി ജോൺ ബ്രിട്ടാസ് എംപി രംഗത്ത്. നരേഷ് പാൽ ഗാങ്‌വാറിൻ്റെ നിയമനം വലിയ തമാശയാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ചോദ്യപേപ്പർ ചർച്ചയിൽ സർക്കാർ ഉത്തരവാദിത്തം കാണിക്കണം എന്ന് രാജ്യം ആവശ്യപ്പെടുമ്പോഴാണ് ഈ നിയമനമെന്നും അദ്ദേഹം വിമർശിച്ചു. പ്രധാനമന്ത്രി ഉത്തരവാദിത്തം ഉറപ്പാക്കുന്നത് ഇങ്ങനെയൊക്കെ ആണെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.The post പുതിയ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി നരേഷ് പാൽ ഗാങ്‌വാറിന്റെ നിയമനം വിവാദത്തിൽ; നിയമനം ഗാങ്‌വാറിന്റെ കുടുംബം വൻ തുക സബ്സിഡി കൈപ്പറ്റിയെന്ന ആരോപണത്തിനിടെ appeared first on Kairali News | Kairali News Live.