‘പ്രധാനമന്ത്രി ഉത്തരവാദിത്തം ഉറപ്പാക്കുന്നത് ഇങ്ങനെയാണ്; സബ്‌സിഡി തട്ടിപ്പില്‍ ആരോപണവിധേയനായ നരേഷ് പാൽ ഗാങ്‌വാറി​ന്റെ നിയമനത്തിൽ പരിഹസിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി

Wait 5 sec.

പരീക്ഷാ തട്ടിപ്പുകളിലും ചോദ്യപേപ്പർ ചോർച്ചയിലും രാജ്യം മുഴുവൻ ഉത്തരവാദിത്തം ആവശ്യപ്പെടുമ്പോൾ, വിവാദങ്ങൾക്കിടയിലായ ഐഎഎസ് ഉദ്യോഗസ്ഥൻ നരേഷ് പാൽ ഗംഗ്‌വാറിനെ പുതിയ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ച കേന്ദ്ര സർക്കാർ നടപടിയെ പരിഹസിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി. ഈ നിയമനം ഒരു വലിയ പ്രഹസനമാണെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി.ഗംഗ്‌വാറിന്റെ കുടുംബാംഗങ്ങൾ സർക്കാർ പദ്ധതികളിൽ നിന്ന് വൻതുക സബ്‌സിഡി കൈപ്പറ്റിയെന്നാണ് ജോൺ ബ്രിട്ടാസ് ഉന്നയിക്കുന്നത്. ഗംഗ്‌വാറിന്റെ അമ്മ, ഭാര്യ, മകൻ എന്നിവർ ചേർന്ന് നാഷണൽ ഹോർട്ടികൾച്ചർ ബോർഡ് പദ്ധതിക്ക് കീഴിൽ ഏകദേശം 1.16 കോടി രൂപയിലധികം സർക്കാർ സബ്‌സിഡി കൈപ്പറ്റിയതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വാണിജ്യ വിളകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ തുക ലഭിച്ചത്.ഇത്തരത്തിലാണോ പ്രധാനമന്ത്രി രാജ്യത്ത് ഉത്തരവാദിത്തം ഉറപ്പാക്കുന്നത് എന്ന് അദ്ദേഹം തന്റെ പോസ്റ്റിലൂടെ ചോദിക്കുന്നു. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യം പ്രതിഷേധിക്കുമ്പോൾ ഇത്തരം പശ്ചാത്തലമുള്ള ഉദ്യോഗസ്ഥനെ വിദ്യാഭ്യാസ മേഖലയുടെ തലപ്പത്ത് പ്രതിഷ്ഠിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന സൂചനയും പോസ്റ്റ് നൽകുന്നു.ALSO READ: പുതിയ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി നരേഷ് പാൽ ഗാങ്‌വാറി​ന്റെ നിയമനം വിവാദത്തിൽ; നിയമനം ഗാങ്‌വാറി​ന്റെ കുടുംബം വൻ തുക സബ്സിഡി കൈപ്പറ്റിയെന്ന ആരോപണത്തിനിടെപോസ്റ്റിന്റെ പൂർണരൂപം“പരമമായ പ്രഹസനം! പരീക്ഷാ തട്ടിപ്പുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കും രാജ്യം ഉത്തരവാദിത്തം ആവശ്യപ്പെടുമ്പോൾ, നരേഷ് പാൽ ഗാംഗ്‌വാറിനെ പുതിയ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയായി സർക്കാർ നിയമിക്കുന്നു!“വാണിജ്യ വിളകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള” (വെള്ളരിക്ക കൃഷി) നാഷണൽ ഹോർട്ടികൾച്ചർ ബോർഡ് പദ്ധതിക്ക് കീഴിൽ സ്വന്തം അമ്മയ്ക്കും ഭാര്യയ്ക്കും മകനും കൂടി 1.16 കോടി രൂപയിലധികം സർക്കാർ സബ്‌സിഡി ലഭിച്ച അതേ ഐഎഎസ് ഉദ്യോഗസ്ഥനാണിത്. പ്രധാനമന്ത്രി ഉത്തരവാദിത്തം ഉറപ്പാക്കുന്നത് ഇങ്ങനെയാണ്..”The ultimate farce! While the nation demands accountability for exam scams & paper leaks, Govt appoints Naresh Pal Gangwar as the new Higher Education Secretary!This is the same IAS officer whose mother, wife & son collectively received over ₹1.16 crore in government subsidies… pic.twitter.com/Y24xc4VskZ— John Brittas (@JohnBrittas) July 24, 2026The post ‘പ്രധാനമന്ത്രി ഉത്തരവാദിത്തം ഉറപ്പാക്കുന്നത് ഇങ്ങനെയാണ്; സബ്‌സിഡി തട്ടിപ്പില്‍ ആരോപണവിധേയനായ നരേഷ് പാൽ ഗാങ്‌വാറി​ന്റെ നിയമനത്തിൽ പരിഹസിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.