‘നിന്നെ കൈകാര്യം ചെയ്യാൻ ഞങ്ങൾക്കറിയാം’; ആലപ്പു‍ഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ വിരട്ടി യൂത്ത് കോൺഗ്രസ്

Wait 5 sec.

ആഭ്യന്തര വകുപ്പ് മന്ത്രിയുടെ പേര് പറഞ്ഞ് പോലീസ് ഉദ്യോഗസ്ഥനെ വിരട്ടി യൂത്ത് കോൺഗ്രസ് നേതാക്കൾ. ആലപ്പുഴയിൽ അനുമതിയില്ലാതെ പോസ്റ്റോഫീസിലേക്ക് സമരം നടത്തിയ യൂത്ത് കോൺഗ്രസ് നേതാക്കളാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ചീത്തവിളിയും കയ്യേറ്റവുമായി തിരിഞ്ഞത്.കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് യൂത്ത് കോൺഗ്രസ് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിനിടയിലാണ് പോലീസ് ഉദ്യോഗസ്ഥരുടെ തന്തയ്ക്ക് വിളിക്കുകയും കൈകാര്യം ചെയ്യുമെന്ന് ഭീഷണി മുടക്കിയതും. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രവീണിന്റെ നേതൃത്വത്തിൽ ആയിരുന്നു പോലീസിനെ വെല്ലുവിളിച്ചത് .ഇതിനുശേഷം ബാരിക്കേഡ് തകർത്ത് അകത്തു കടന്ന പ്രവീൺ അടക്കമുള്ളവരെ പോലീസ് മർദിച്ചിരുന്നു. ഈ മർദ്ദനത്തിന്റെ അന്വേഷണം നടന്നുവരുന്നതിനിടയിലാണ് വീണ്ടും പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി എൻ വി പ്രവീൺ പോലീസ് ഉദ്യോഗസ്ഥരെ പരസ്യമായി അപമാനിച്ചത്.ALSO READ: സ്ത്രീ സുരക്ഷാ പദ്ധതിക്ക് പിന്നാലെ ‘സിഎം വിത്ത് മീ’യും വെട്ടി വി ഡി സതീശൻ; ജനക്ഷേമ പദ്ധതികൾക്ക് കത്തിവെച്ച് യുഡിഎഫ് സർക്കാർരാവിലെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇത് മുൻകൂർ അനുമതി വാങ്ങിയിരുന്നു. എന്നാൽ യാതൊരു അനുമതിയും ഇല്ലാതെയാണ് ഉച്ചയ്ക്ക് ശേഷം നാലുമണിയോടെ യൂത്ത് കോൺഗ്രസ് ആലപ്പുഴ പോസ്റ്റ് ഓഫീസിലേക്ക് മാറ്റി നടത്തിയത്. പോലീസ് നിൽക്കെ ഇവർ പോസ്റ്റ് ഓഫീസിനുള്ളിൽ കയറിയിരുന്നു. തങ്ങളെ അറസ്റ്റ് ചെയ്ത് നീക്കണമെന്ന് ആവശ്യവും ഇവർ ഉന്നയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യാൻ വന്ന ഉദ്യോഗസ്ഥർക്ക് നേരെയാണ് വെല്ലുവിളികളുമായി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എൻ വി പ്രവീൺ നേതൃത്വത്തിൽ വീണ്ടും യൂത്ത് കോൺഗ്രസുകാർ രംഗത്ത് വന്നത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണെന്നും ഓഫീസിൽ ഇടപെട്ട് കൈകാര്യം ചെയ്യുമെന്നും പോലീസ് ഉദ്യോഗസ്ഥരെ ഭീഷണി മുഴക്കി. പിന്നീട് ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെട്ട് അനുനയിപ്പിക്കുകയായിരുന്നു.The post ‘നിന്നെ കൈകാര്യം ചെയ്യാൻ ഞങ്ങൾക്കറിയാം’; ആലപ്പു‍ഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ വിരട്ടി യൂത്ത് കോൺഗ്രസ് appeared first on Kairali News | Kairali News Live.