ദില്ലിയിൽ നടക്കുന്ന വിദ്യാർത്ഥി യുവജന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് ജില്ലയിലെ ഡിവൈഎഫ്ഐ പ്രവർത്തകരും സമരമുഖത്തേക്ക്. ജില്ലയിൽ നിന്നുള്ള ആദ്യ സംഘത്തിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് യാത്രയയപ്പ് നൽകി. 21 പേരാണ് കോഴിക്കോട് ജില്ലയിൽ നിന്നും ദില്ലി സമരത്തിൽ അണിനിരക്കാൻ വേണ്ടി പോകുന്നത്.Also Read: ദില്ലിയിലെ യുവജന-വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം; ഇന്ന് ഡിവൈഎഫ്ഐയുടെ ഏക ദിന ഉപവാസംഎം കെ നികേഷ്, എം എം ജിജേഷ്, എൻ ബിജീഷ്, കെ വി അനുരാഗ്, ഷംസീർ എന്നിവർക്ക് യാത്രയയപ്പ് നൽകി. മറ്റു 16 പേർ നാളെ യാത്രയാകും. റെയിൽവേ സ്റ്റേഷനിൽ നൽകിയ യാത്രയയപ്പിൽ ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് എൽജി ലിജീഷ്, മുൻ സംസ്ഥാന ട്രഷറർ എസ് കെ സജീഷ്, ജില്ലാ സെക്രട്ടറി കെ അരുൺ, പ്രസിഡണ്ട് ദിപു പ്രേംനാഥ്, ജില്ലാ വൈസ് പ്രസിഡണ്ട് ഫഹദ് ഖാൻ,ജോ.സെക്രട്ടറി ടി അതുൽ, സെക്രട്ടറിയേറ്റ് അംഗം ശാരുതി എന്നിവരും പങ്കെടുത്തു.The post “ഡൽഹി ചലോ”; വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് ജില്ലയിലെ ഡിവൈഎഫ്ഐ പ്രവർത്തകരും സമരമുഖത്തേക്ക് appeared first on Kairali News | Kairali News Live.