ദില്ലിയിൽ വിദ്യാർഥികൾക്ക് നേരെയുള്ള പൊലീസ് അതിക്രമം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം;നോട്ടീസ് നൽകി ഡോ. ജോൺ ബ്രിട്ടാസ് എംപി, എ എ റഹീം എംപി, ഡോ. വി ശിവദാസൻ എംപി എന്നിവർ

Wait 5 sec.

രാജ്യവ്യാപകമായി നടന്ന പരീക്ഷാ ക്രമക്കേടുകളും നീറ്റ് ചോദ്യപേപ്പർ ചോർച്ചയും ദില്ലിയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കും യുവാക്കൾക്കും നേരെ പൊലീസ് നടത്തിയ അതിക്രൂരമായ ആക്രമണവും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡോ. ജോൺ ബ്രിട്ടാസ് എംപി, എ എ റഹീം എംപി, ഡോ. വി ശിവദാസൻ എംപി  എന്നിവർ രാജ്യ സഭാ ചെയർമാന് ചട്ടം 267 പ്രകാരം നോട്ടീസ് നൽകി.മന്ത്രിതല ഉത്തരവാദിത്തം മുൻനിർത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു. സമാധാനപരമായ ജനാധിപത്യ പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിനെക്കുറിച്ചുള്ള ആശങ്കകളും അദ്ദേഹം ഉന്നയിച്ചു.Also Read: ശ്വേതയുടെ സമിതി തുടരണമോ എന്ന് ചർച്ച; ശ്വേതയ്ക്കെതിരെ ‘അമ്മ’യിലെ ഒരു വിഭാഗം വനിതാ അംഗങ്ങൾ രം​ഗത്ത്അതേസമയം, പാർലമെന്റ് വർഷകാല സമ്മേളനത്തിന്റെ തുടർച്ചയായ അഞ്ചാം ദിവസവും ഇരു സഭകളും സ്തംഭിക്കും. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ആദ്യം രാജിവെക്കണമെന്നും അതിനുശേഷം ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച നടത്താമെന്നും ആണ് പ്രതിപക്ഷ നിലപാട്. ഇന്നും സഭയ്ക്ക് പുറത്തും പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തും.ഇന്നലെ പ്രതിപക്ഷ എംപിമാർ ഗാന്ധി സ്മൃതി മണ്ഡപത്തിലേക്ക് എത്തി പ്രതിഷേധം ശക്തമാക്കുമെന്ന് നിലപാട് വ്യക്തമാക്കിയിരുന്നു. അതിനിടെ ചരിത്രത്തിൽ ആദ്യമായി അർദ്ധരാത്രിയിൽ സമൂഹമാധ്യമത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതും വലിയ ചർച്ചയാകുന്നുണ്ട്.The post ദില്ലിയിൽ വിദ്യാർഥികൾക്ക് നേരെയുള്ള പൊലീസ് അതിക്രമം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം; നോട്ടീസ് നൽകി ഡോ. ജോൺ ബ്രിട്ടാസ് എംപി, എ എ റഹീം എംപി, ഡോ. വി ശിവദാസൻ എംപി എന്നിവർ appeared first on Kairali News | Kairali News Live.