ജാമ്യത്തിലിറങ്ങി മുങ്ങിയ വധശ്രമക്കേസ് പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍

Wait 5 sec.

മലപ്പുറം |  വധശ്രമക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ 13 വര്‍ഷത്തിന് ശേഷം തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. 2013 മുതല്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന പടിഞ്ഞാറേക്കര പണ്ടായി സ്വദേശി മരക്കാരകത്ത് ഹൗസില്‍ ഹംസയുടെ മകന്‍ സുലൈമാനെയാണ് (47) പോലീസ് പിടികൂടിയത്.2013-ല്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസ് ഉള്‍പ്പെടെ പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ മുങ്ങുകയായിരുന്നു. തുടര്‍ന്ന് കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് തിരൂര്‍ പോലീസ് പടിഞ്ഞാറേക്കരയില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ സുലൈമാനെ തിരൂര്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു#TirurPolice #MalappuramNews #CrimeNews #KeralaPolice #PoliceArrest #SirajNews #SirajLiveContent Highlights: Tirur police arrested 47 year old Sulaiman after 13 years of absconding in an attempt to murder case in Malappuram. The accused was involved in around ten criminal cases and jumped bail in 2013. Based on a tip off, police took him into custody and the magistrate court remanded him.