‘ചെയ്തത് ഗുരുതര തെറ്റ്, അറസ്റ്റ് നടപടിക്രമങ്ങളെക്കുറിച്ച് അറിയില്ലേ ?’; നിതിൻ രാജിന്റെ മരണത്തിലെ അറസ്റ്റിൽ ഡിവൈഎസ്പിക്കും എസ് പിയ്ക്കും ഹൈക്കോടതിയുടെ വിമർശനം

Wait 5 sec.

കണ്ണൂർ അഞ്ചരക്കണ്ടിയിൽ ഡെന്റൽ വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഹൈക്കോടതിയിൽ ഹാജരായി. ഡിവൈഎസ്പിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ചെയ്തത് ഗുരുതര തെറ്റ് ആണെന്നും നടപടി എടുക്കേണ്ടതാണ് എന്നും കോടതി പറഞ്ഞു.എസ് പി യും കോടതിയിൽ ഹാജരായി. എസ് പി യ്ക്കും കോടതിയുടെ വിമർശനം ഉണ്ടായി. മേൽനോട്ടം ശരിയായി നിർവ്വഹിച്ചോയെന്ന് ചോദിച്ച കോടതി സർവ്വീസിൽ കയറി എത്ര നാളായെന്ന് ഡിവൈഎസ്പിയോടും ചോദിച്ചു. അറസ്റ്റ് നടപടികമങ്ങളെക്കുറിച്ച് അറിയില്ലേ എന്നും കോടതി ചോദിച്ചു.The post ‘ചെയ്തത് ഗുരുതര തെറ്റ്, അറസ്റ്റ് നടപടിക്രമങ്ങളെക്കുറിച്ച് അറിയില്ലേ ?’; നിതിൻ രാജിന്റെ മരണത്തിലെ അറസ്റ്റിൽ ഡിവൈഎസ്പിക്കും എസ് പിയ്ക്കും ഹൈക്കോടതിയുടെ വിമർശനം appeared first on Kairali News | Kairali News Live.