സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.യെല്ലോ അലേർട്ട് ഇങ്ങനെ:27/07/2026 : എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്28/07/2026 : പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്29/07/2026 : തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്മേൽപ്പറഞ്ഞ ജില്ലകളിൽ ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.അതേസമയം വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള പശ്ചിമ ബംഗാൾ – വടക്കൻ ഒഡീഷ തീരങ്ങൾക്കും മുകളിലായി പുതിയൊരു ന്യൂനമർദ്ദം (Low Pressure Area) രൂപപ്പെട്ടു. അടുത്ത 2 -3 ദിവസത്തിനുള്ളിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കാനാണ് സാധ്യത.ALSO READ: വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്തുക ബിജെപിയുടെ അജണ്ട, മുഖ്യമന്ത്രിയും അതിനൊപ്പം, ഇത് വ്യക്തമായ സംഘപരിവാർ സേവ: വി ഡി സതീശന് പ്രതിപക്ഷ നേതാവിന്റെ മറുപടിതെക്കുപടിഞ്ഞാറൻ രാജസ്ഥാനും സമീപപ്രദേശങ്ങൾക്കും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം (Low-Pressure Area) അതേ മേഖലയിൽ തന്നെ തുടരുന്നു. കേരളത്തിൽ 2026 ജൂലൈ 25 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ജൂലൈ 27 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.The post മഴ മാറിയില്ല, ഇതാ വരുന്നു; അടുത്ത 5 ദിവസം വിവിധ ജില്ലകളിൽ മുന്നറിയിപ്പ് appeared first on Kairali News | Kairali News Live.