ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ ദേവസ്വം ബോർഡ് തെരഞ്ഞെടുത്തു. കണ്ഠര് രാജീവരുടെ മകനാണ് കണ്ഠര് ബ്രഹ്മദത്തൻ. ആരോഗ്യ പ്രശ്നങ്ങളുള്ളതിനായി തന്ത്രിയായി തുടരാൻ കഴിയില്ലെന്ന് നേരത്തെ അറിയിച്ച കണ്ഠര് രാജീവര് തനിക്ക് പകരം മകൻ കണ്ഠര് ബ്രഹ്മദത്തനെ നിർദേശിച്ച് ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു.ശബരിമല ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ താന്ത്രിക ചുമതലകൾ ചിങ്ങം ഒന്നു മുതൽകർക്കടകം 31 വരെ നിർവഹിക്കുന്നതിന് താഴമൺ മഠം കണ്ഠര് ബ്രഹ്മദത്തനെ നിയോഗിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്ന ബോർഡ് യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. യോഗത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. ജയകുമാർ അധ്യക്ഷത വഹിച്ചു. ബോർഡ് അംഗങ്ങളായ അഡ്വ. കെ രാജു, അഡ്വ. പീ.ഡി സന്തോഷ് കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു,ALSO READ: മഴ മാറിയില്ല, ഇതാ വരുന്നു; അടുത്ത 5 ദിവസം വിവിധ ജില്ലകളിൽ മുന്നറിയിപ്പ്കണ്ഠര് രാജീവര് തന്നെ സ്ഥാനത്ത് നിന്ന് നീക്കാൻ ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് തീരുമാനമെടുക്കാം എന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. തുടർന്ന് വിദഗ്ധ തന്ത്രിമാരടങ്ങുന്ന ഒരു മൂന്നംഗ സമിതിയെ നിയോഗിക്കുകയും ഈ സമിതി ഇന്നലെ തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഈ യോഗത്തിലാണ് കണ്ഠരര് ബ്രഹ്മദത്തനെ തന്ത്രിയായി നിയമിക്കാൻ തീരുമാനമെടുത്തത്.The post കണ്ഠര് ബ്രഹ്മദത്തൻ ശബരിമലയുടെ പുതിയ തന്ത്രി appeared first on Kairali News | Kairali News Live.