ഒടുക്കം ‘പ്രധാന’ രാജി; ജന്തർ മന്തറിൽ നടന്നതെന്ത്? തിരിഞ്ഞു നോട്ടം

Wait 5 sec.

രാജ്യത്തിലെ മുഴുവൻ കണ്ണുകളും കഴിഞ്ഞ കുറച്ച് നാളുകളായി ദില്ലിയിലായിരുന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രാധാൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം യുവാക്കളും വിദ്യാർഥികളും ദില്ലിയിലെ ജന്തർ മന്തറിൽ പ്രതിഷേധം ആരംഭിച്ചു. പൊതുപ്രവർത്തകനായ സോനം വാങ് ചുക് വിദ്യാർഥികളുടെ സമരത്ത് ഐക്യദാർഢ്യവുമായി ജന്തർ മന്തറിൽ നിരാഹാരമിരുന്നു.നീണ്ട 21 ദിവസത്തെ നിരാഹാര സമരത്തിന് ശേഷം ജന്തർ മന്തറിലെ സമരപ്പന്തലിലെത്തി പൊലീസ് സോനം വാങ് ചുകിനെ അറസ്റ്റ് ചെയ്യുന്നു. ഇതോടെ രാജ്യത്തിൻ്റെ നാനാഭാ​ഗങ്ങളിൽ നിന്നും വിദ്യാർഥികളും യുവാക്കുളും രക്ഷിതാക്കളുമുൾപ്പെടെ ദില്ലിയിലെത്തി. ഇതിനിടെ തന്നെ സമരത്തിന് പിന്തുണ അറിയിച്ച് ഇടത് സംഘടനകൾ രം​ഗത്ത് വന്നു. എസ് എഫ് ഐ ഉൾപ്പെടെ സമരത്തെ ഏറ്റെടുക്കുകയും വിദ്യാർഥികൾക്ക് കരുത്ത് പകരുകയും ചെയ്തു. പിന്നീട് രാജ്യം കണ്ടത് സമാനകളില്ലാത്ത സംഭവങ്ങളായിരുന്നു. മോദി സർക്കാരിൻ്റെ നേതൃത്വത്തിൽ വിദ്യാർഥികളെ തല്ലിച്ചതച്ചു.Also read:പ്രതിഷേധങ്ങൾക്ക് മുന്നിൽ മുട്ടുമടക്കി; ധ‌ർമേന്ദ്ര പ്രധാൻ രാജിവെച്ചുയൂണിഫോമും നെയിം പ്രേറ്റുമില്ലാത്ത ബി ജെ പി ​ഗുണ്ടകൾ വിദ്യാർഥിനികളെപ്പോലും ക്രൂരമായി മർദ്ദിച്ചു. എന്നാൽ ഒരു ആക്രമണങ്ങൾക്കും മുന്നിൽ മുട്ടു മടക്കാൻ രാജ്യത്തെ യൂവാക്കൾ തയ്യാറായിരുന്നില്ല. ഒടുക്കം മുഖം രക്ഷിക്കാനും അനുനയിപ്പിക്കാനും ഒരുപാട് ശ്രമിച്ചിട്ടും അതൊന്നും നടക്കാതെ വന്നപ്പോൾ രാജ്യത്തെം യുവതയ്ക്ക് മുന്നിൽ നരേന്ദ്ര മോദി മുട്ടുമടക്കി.The post ഒടുക്കം ‘പ്രധാന’ രാജി; ജന്തർ മന്തറിൽ നടന്നതെന്ത്? തിരിഞ്ഞു നോട്ടം appeared first on Kairali News | Kairali News Live.