സെന്‍സസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി വയോധികയുടെ മാല കവര്‍ന്നു; യുവതി പിടിയില്‍

Wait 5 sec.

തൃശൂര്‍|കുന്നംകുളം ചൂണ്ടലില്‍ സെന്‍സസ് എടുക്കാനെന്ന വ്യാജേന വേഷം മാറിയെത്തിയ യുവതി വയോധികയുടെ മാല കവര്‍ന്നു. ചൂണ്ടല്‍ മേലെങ്കാവ് ചാണശ്ശേരി വീട്ടില്‍ തങ്കമണിയുടെ മൂന്ന് പവന്‍ മാലയാണ് കവര്‍ന്നത്. ഇന്നലെ വൈകിട്ട് നാലുമണിക്കാണ് സംഭവം. സെന്‍സസ് എടുക്കാന്‍ എന്ന പേരില്‍ വീട്ടിലെത്തിയ യുവതി ശുചി മുറിയില്‍ പോകണമെന്നാവശ്യപ്പെട്ടു. പുറത്തെ ശുചി മുറിയില്‍ പോയ ശേഷം യുവതി വയോധികയോട് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു.വെള്ളം എടുക്കാനായി അടുക്കളയിലേക്ക് പോയ എണ്‍പതുകാരിയെ യുവതി പിന്തുടര്‍ന്ന് തല പിടിച്ച് ചുമരില്‍ ഇടിച്ചശേഷം മാല പൊട്ടിച്ച് കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. മകനും ഭാര്യയും ജോലിക്ക് പോയിരിക്കുകയായിരുന്നു. മാല പൊട്ടിക്കുന്നതിനിടെയുണ്ടായ പിടിവലിയില്‍ മാലയുടെ പകുതി മാത്രമാണ് മോഷ്ടാവിന്റെ കയ്യില്‍ കിട്ടിയത്.ആക്രമണത്തില്‍ തലയ്ക്ക് പരുക്കേറ്റ് വീണ തങ്കമണി ബഹളം വെച്ചതോടെ സമീപത്തെ ബന്ധുക്കള്‍ ഓടിയെത്തി യുവതിയെ പിടികൂടി. തലയ്ക്ക് പരുക്കേറ്റ വയോധികയെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നംകുളം പോലിസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.Content Highlights:A woman posing as a census worker attacked an 80-year-old woman and snatched her gold chain in Choondal, Kunnamkulam. The injured victim was admitted to Malankara Hospital for treatment. Nearby relatives rushed to the spot after hearing cries and caught the suspect before alerting police.