കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത്ത് ദീപ്കെയ്ക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചു. താൻ അസുഖബാധിതനായെങ്കിലും കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കും വരെ പോരാട്ടം തുടരുമെന്ന് ദീപക് അറിയിച്ചു. അഭിജിത്ത് തന്നെയാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്.നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നത് പോലെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ അസുഖ ബാധിതനാണ്. ടൈഫോയ്ഡ് സ്ഥിരീകരിച്ചു. ചികിൽസ തുടരുകയാണ്. രാവിലെയും വൈകിട്ടും ഡ്രിപ് ഇടുന്നുണ്ട്. സമാധാനപരമായി പ്രതിഷേധിക്കുന്ന എല്ലാ പാറ്റകളോടുമുള്ള നന്ദി അറിയിക്കുന്നു. വലിയ നന്ദിയും അഭിന്ദനങ്ങളുമെന്നാണ് അഭിജിത്ത് വീഡിയോയിലൂടെ അറിയിച്ചത്.also read:ഇന്നും മെട്രോ ഗേറ്റുകൾ കൂട്ടത്തോടെ അടക്കും; പ്രതിഷേധം 35 ദിവസം പിന്നിടുമ്പോഴും പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞ് ജന്തർ മന്തർഅതേസമയം, ദില്ലിയിൽ പ്രതിഷേധം ശക്തമാകുകയാണ്. വിദ്യാർഥി പ്രതിഷേധം 35 ദിവസം പിന്നിടുമ്പോൾ പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ജന്തർ മന്തർ. തുടർച്ചയായി മൂന്നാം ദിവസവും മെട്രോ ഗേറ്റുകൾ കൂട്ടത്തോടെ അടക്കാനാണ് ഡിഎംആർസിയുടെ തീരുമാനം.ജന്തർ മന്തറിൽ കൂടുതൽ നിയന്ത്രങ്ങൾ വരുത്തി. നിരോധനാജ്ഞ ഏർപ്പെടുത്തിയ മേഖലയിൽ ഓൺലൈൻ ടാക്സി സർവീസുകൾക്കും ഫുഡ് ഡെലിവറി സർവ്വീസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. പൊതുജനങ്ങളോട് ഈ മേഖലകൾ സന്ദർശിക്കുന്നത് ഒഴിവാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ജെൻയു, ദില്ലി സർവകലാശാല തുടങ്ങി സർവകലാശാലകളും സമരത്തിൽ പങ്കെടുക്കുന്ന പിന്തിരിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റർ ഇറക്കി.The post അഭിജിത്ത് ദീപ്കെയ്ക്ക് ടൈഫോയ്ഡ്; ‘ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുംവരെ പോരാട്ടം തുടരും’ appeared first on Kairali News | Kairali News Live.