റഷ്യൻ തീരത്തിലൂടെ സഞ്ചരിച്ചിരുന്ന ചരക്ക് കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടതായി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ജൂലൈ 18ന് കരിങ്കടലിൽ റഷ്യൻ സമുദ്രാതിർത്തിയിലൂടെ സഞ്ചരിച്ചിരുന്ന കപ്പലിന് നേരെയുണ്ടായ ആക്രമണത്തിലാണ് ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടത്. എംവി ഒമോർഫി എന്ന വാണിജ്യ കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്.കൊല്ലപ്പെട്ട നാവികന്റെ മൃതദേഹം ഇന്ത്യയിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചുവെന്ന് വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരന് ദാരുണമായി ജീവൻ നഷ്ടപ്പെട്ടുവെന്നും മരിച്ചയാളുടെ ദുഃഖിതരായ കുടുംബത്തിന് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു. റഷ്യയിലെ ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിട്ടുണ്ടെന്നും ദുരിതബാധിത കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ശ്രമിക്കുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിചേർത്തു.Also Read: അഭിജിത്ത് ദീപ്കെയ്ക്ക് ടൈഫോയ്ഡ്; ‘ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുംവരെ പോരാട്ടം തുടരും’നിരപരാധികളായ സിവിലിയൻ ക്രൂ അംഗങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. സംഭവ സമയത്ത്, മൂന്ന് ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 10 ജീവനക്കാർ കപ്പലിൽ ഉണ്ടായിരുന്നു. മറ്റ് രണ്ട് ഇന്ത്യക്കാർ സുരക്ഷിതരാണ്.The post ചരക്ക് കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു appeared first on Kairali News | Kairali News Live.