ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി

Wait 5 sec.

ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി മുതിർന്ന നയതന്ത്രജ്ഞൻ ഡോ. കെ ശ്രീകർ റെഡ്ഡിയെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിയമിച്ചു. ഇന്ത്യൻ ഫോറിൻ സർവീസ് (IFS) 2021 ബാച്ച് ഉദ്യോഗസ്ഥനായ അദ്ദേഹം നിലവിൽ സാൻ ഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസൽ ജനറലായി സേവനമനുഷ്ഠിക്കുകയാണ്. ഇതിന് മുൻപ്, ഇന്ത്യാ ഗവൺമെന്റിന്റെ വാണിജ്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.2001-ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന അദ്ദേഹം ജർമ്മനി, സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിലുൾപ്പെടെയുള്ള ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. 2014 ഓഗസ്റ്റ് മുതൽ 2017 ഒക്ടോബർ വരെ ലോക വ്യാപാര സംഘടനയിലെ (WTO) ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സംഘത്തിൽ കൗൺസിലറായി സേവനമനുഷ്ഠിച്ചു. 2017 ഒക്ടോബർ മുതൽ 2020 മാർച്ച് വരെ വിയറ്റ്‌നാമിലെ ഹോ ചി മിൻ സിറ്റിയിൽ ഇന്ത്യയുടെ കോൺസൽ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്.ALSO READ: വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്തുക ബിജെപിയുടെ അജണ്ട, മുഖ്യമന്ത്രിയും അതിനൊപ്പം, ഇത് വ്യക്തമായ സംഘപരിവാർ സേവ: വി ഡി സതീശന് പ്രതിപ​ക്ഷ നേതാവിന്റെ മറുപടി‘ഇന്ത്യ-മൗറീഷ്യസ് കോംപ്രിഹെൻസീവ് ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് പാർട്ണർഷിപ്പ് എഗ്രിമെന്റ്’ (CECPA), ‘ഇന്ത്യ-യുഎഇ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പ് എഗ്രിമെന്റ്’ (CEPA) എന്നിവയുടെ ചർച്ചകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് ഇദ്ദേഹമായിരുന്നു.ഉടൻ തന്നെ അദ്ദേഹം ദോഹയിലെത്തി പുതിയ ചുമതലയേൽക്കും. ഖത്തറിലെ നിലവിലെ ഇന്ത്യൻ അംബാസഡർ വിപുലിന്റെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. ഖത്തറുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധവും വ്യാപാര-സാംസ്കാരിക സഹകരണവും കൂടുതൽ ശക്തമാക്കാൻ ഈ നിയമനം ഉപകരിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതീക്ഷ.The post ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി appeared first on Kairali News | Kairali News Live.