പഞ്ചസാര നിറച്ച പാത്രങ്ങളിൽ ഉറുമ്പ് വരുന്നുതും അവയെ എടുത്തുകളയുന്നതും നമ്മുടെ വീടുകളിലെ സ്ഥിരം കാഴ്‌ചയാണ്. അടുക്കള എത്ര വൃത്തിയാക്കിയാലും പഞ്ചസാര പാത്രങ്ങൾ അടച്ചുപൂട്ടിയാലും ഉറുമ്പ് വരുന്നത് തടയാൻ പലപ്പോഴും സാധിക്കാറില്ല. മാത്രമല്ല, ഉറുമ്പിനെ ഇത്തരം പാത്രങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നത് വളരെ പ്രയാസമായമാണ്.ഉറുമ്പുകൾ വീണ പഞ്ചസാര ഉപയോഗിക്കുന്നത് ചില ആരോഗ്യ പ്രശ്നങ്ങളിലേക്കും വഴിവെക്കും. എന്നാൽ ഇത്തരത്തിൽ ഉറുമ്പുകൾ നിറയുമ്പോൾ നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒരു ചെറിയ പ്രതിവിധിയുണ്ട്. ഈ പൊടിക്കൈ പരീക്ഷിക്കുന്നതിലൂടെ ഉറുമ്പുകൾ പിന്നെ ആ വഴി വരില്ല.Also Read: ഒരുലക്ഷത്തിനുമുകളിൽ ശമ്പളം; പ്രമുഖ ബാങ്കിൽ അവസരം വന്നെത്തിഏതെങ്കിലും ഒരു സുഗന്ധവ്യഞ്ജനം പഞ്ചസാരയുടെ പാത്രത്തിൽ ഇട്ടുവെക്കുന്നതാണ് ഉറുമ്പിനെ തടയാനുള്ള വഴി. അതിന് ഏറ്റവും അനുയോജ്യം ഗ്രാമ്പൂവാണ്. ഉറുമ്പുകൾ പഞ്ചസാരയിൽ കയറിയിട്ടുണ്ടെങ്കിൽ, 5-6 ഗ്രാമ്പൂ പാത്രത്തിൽ ഇട്ട് മൂടി ചെറുതായി തുറന്നിടുക. നിമിഷങ്ങൾ കൊണ്ട് ഉറുമ്പുകൾ രൂക്ഷഗന്ധം സഹിക്കാതെ പമ്പ കടക്കും. ഉറുമ്പുകൾ വീണ്ടും വരുന്നത് തടയാനും പഞ്ചസാരയുടെ നല്ല മണം നിലനിർത്താനും ഇത് ഉപകാരപ്പെടും. ഗ്രാമ്പൂ ഇല്ലെങ്കിൽ പകരം കറുവപ്പട്ടയോ ഏലക്കായോ ഇത്തരത്തിൽ പാത്രങ്ങളിൽ ഇട്ട് വെച്ചാൽ മതി.The post പഞ്ചസാര നിറച്ച പാത്രങ്ങളിൽ ഉറുമ്പ് വരാറുണ്ടോ? എങ്കിൽ ഈ പൊടിക്കൈ പരീക്ഷിച്ച് നോക്കൂ appeared first on Kairali News | Kairali News Live.