ഐഫോൺ പ്രേമികൾക്ക് തിരിച്ചടി; ഐപാഡിനും മാക്കിനും പിന്നാലെ ഐഫോൺ 17 സീരീസിന്റെ വിലകൂടും

Wait 5 sec.

ഐഫോൺ പ്രേമികൾക്ക് തിരിച്ചടിയായി ഇന്ത്യയിൽ 17 സീരീസിന്റെ വില വർധിപ്പിക്കാൻ ഒരുങ്ങി ആപ്പിൾ. അടുത്ത വാരാന്ത്യത്തോടെ ഇന്ത്യയിൽ എത്തുന്ന പുതിയ ഐഫോൺ സ്റ്റോക്കുകൾക്ക് വില കൂടുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഐപാഡുകളും മാക്കുകളും അടക്കം മറ്റ് സ്മാർട്ട് ഹോം ഉപകരണങ്ങൾക്ക് കഴിഞ്ഞ മാസം ആപ്പിൾ ഇന്ത്യയിൽ വില വർധിപ്പിച്ചെങ്കിലും ഐഫോൺ ലൈനപ്പ്, ആപ്പിൾ വാച്ച് മോഡലുകൾ, എയർപോഡുകൾ എന്നിവയുടെ വിലയിൽ മാറ്റം വരുത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ ഐഫോണുകൾക്കും വില കൂടുമെന്നാണ് ടെക് ഇൻഫ്ലുവൻസർ അഭിഷേക് യാദവ് എക്സിലെ പോസ്റ്റിലൂടെ വ്യക്തമാക്കിയത്.സാധാരണ ഐഫോൺ 17-ന് 12,000 രൂപയോളം വില വർധിച്ച് 256GB സ്റ്റോറേജുള്ള ബേസ് വേരിയന്റിന്റെ വില 94,990 രൂപയാകും. 2025 സെപ്റ്റംബറിൽ ഇറങ്ങിയ 256GB വേരിയന്റിന് 82,900 രൂപയാണ് നിലവിലെ വില. 512GB സ്റ്റോറേജ് മോഡലിന് 1,02,900 രൂപയിൽ നിന്ന് 1,10,000 കടക്കും.Also Read: ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡിഇതേ സീരിസിലെ മറ്റ് മോഡലുകളായ ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവക്കും വില വർധിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസം ഇന്ത്യയിൽ മാക്, മാക്ബുക്ക്, ഐപാഡ്, ആപ്പിൾ ടിവി, ഹോംപോഡ് മോഡലുകൾക്ക് 5,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ വില വർധിച്ചിരുന്നു.The post ഐഫോൺ പ്രേമികൾക്ക് തിരിച്ചടി; ഐപാഡിനും മാക്കിനും പിന്നാലെ ഐഫോൺ 17 സീരീസിന്റെ വിലകൂടും appeared first on Kairali News | Kairali News Live.