ന്യൂഡല്‍ഹി| നീറ്റ് പരീക്ഷ ക്രമക്കേടിനെടതിരെ ദിവസങ്ങള്‍ നീണ്ട വിദ്യാര്‍ഥി പ്രതിഷേധത്തിനൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജിക്കത്ത് അയച്ചു. പരീക്ഷാ തട്ടിപ്പിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) ഉൾപ്പെടെയുള്ള സംഘടനകൾ സമരം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ഈ നീക്കം.കേന്ദ്ര മന്ത്രിമാരായ ജെ പി നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവരുമായി സി ജെ പി പ്രതിനിധികൾ നടത്തിയ രണ്ട് മണിക്കൂർ നീണ്ട ചർച്ചയിൽ ധർമേന്ദ്ര പ്രധാന്റെ രാജി കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് സംഘടന വ്യക്തമാക്കിയിരുന്നു. ജൂലൈ 20 ന് നടന്ന പ്രതിഷേധത്തിനിടെ മർദനമേറ്റ വിദ്യാർഥികളോട് പരസ്യമായി മാപ്പ് പറയണമെന്നും മെയ് 3 ലെ നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും സി ജെ പി ആവശ്യപ്പെട്ടിരുന്നു.ഇന്ന് കോക്രോച് ജനതാ പാര്‍ട്ടി (സിജെപി) യുമായി കേന്ദ്ര സര്‍ക്കാര്‍ നാലാംഘട്ട ചര്‍ച്ച നടക്കാനിരിക്കെയാണ് വിദ്യാഭ്യാസമന്ത്രിയുടെ രാജി.Content Highlights:Union Education Minister Dharmendra Pradhan has resigned following days of intense student protests over NEET exam irregularities. The resignation comes just before the fourth round of talks scheduled between the central government and the Cockroach Janata Party.