ഒറ്റക്കൊരു യാത്രക്കൊരുങ്ങുമ്പോൾ…

Wait 5 sec.

ഒറ്റക്കൊരു യാത്രക്കൊരുങ്ങുമ്പോൾചെറുതെങ്കിലും ഒരു ഭാണ്ഡംകൈയിൽ കരുതേണ്ടതുണ്ട്.നീലിച്ച ഞരമ്പുകളിൽവിഷം പടർത്തി,ആഞ്ഞു ചവച്ചു തുപ്പിയ പരിഹാസ വാക്കുകൾഅക്ഷരം പിഴക്കാതെ തന്നെ കരുതിവെക്കണം.ശൂന്യത പടർന്ന കൺകളിൽനിസ്സഹായതയുടെ കരുവാളിപ്പ്പടർത്താനായി മാത്രംമനസ്സറിഞ്ഞു പ്രയോഗിച്ചസഹതാപമാർന്ന കറുത്ത നോട്ടങ്ങൾ.നീരൊലിക്കുന്നവ്രണ പഴുപ്പുകളിൽകുത്തിരസിച്ചാർത്തട്ടഹസിക്കുന്നചില നേരമ്പോക്കുകളുടെകാലവും കഥയും ഉള്ളിലെവിടെയെങ്കിലും കുറിച്ചിട്ടേക്കണം.ഗണിക സൂത്രങ്ങൾ,ഉരുക്കഴിച്ചൂതിയ-നൂറ്റൊന്ന് മണികൾകോർത്തൊരു ജപമാലനീരൊഴുക്കിലെറിയാനായികൈയിൽ തന്നെ കരുതേണംവേവേറും വെയിൽ യാത്രയിൽവിയർപ്പാറ്റുവാൻ,നേർത്ത മന്ദഹാസമായി നിറഞ്ഞെത്തിയപ്രാർഥനകൾ, ആശംസകൾകണികാണും പാകത്തിൽ മുന്നിൽ നിർത്തണംകറുത്ത നിലാവിനെ നെഞ്ചേറ്റിയകരിമേഘ തുണ്ടൊന്നെങ്കിലും.മുഖമെത്ര നോക്കിയിട്ടും നിറഞ്ഞു കാണിച്ചിട്ടില്ലാത്തൊരു,ടഞ്ഞ കണ്ണാടിച്ചീള്.പെയ്തൊഴിയാത്ത മഴമേഘങ്ങളെ മറ്റൊരുദിക്കിലേക്ക് കടത്തിപ്പറന്ന തണുത്ത കാറ്റൊരു നുള്ള്.ഒറ്റയ്ക്കോരോ മരങ്ങൾ നിറഞ്ഞതാണെന്നു,ഓരോ കാട്ടുവഴികൾ മറികടക്കുമ്പോഴുംമനസ്സിൽ കരുതണം,കാട് ഒരു സങ്കൽപ്പം മാത്രമത്രേക്ലാവ് പിടിക്കാതെ കരുതിവെച്ചതത്രയുംഎറിഞ്ഞുടയ്ക്കാൻ ഒരുമ്പെട്ടിറങ്ങിയഅഭിഷപ്തമാം നിമിഷങ്ങളെ,കിനാക്കളെയും,കൂരിരുൾ പടരുമീ യാത്രയിൽനിത്യവും തുടച്ചെടുക്കാൻഒരു മൺചിരാതെങ്കിലുംകൈയിൽ കരുതണം.Content Highlights:Ottakkoru Yathrakkorungumbol is a deeply moving Malayalam poem reflecting on embarking on a solitary path. It explores themes of enduring hardships, overcoming mocking words, and holding onto hope. The verses emphasize carrying inner strength and light through life darkest journeys.